Select Your Language

Notifications

webdunia
webdunia
webdunia
webdunia

മണര്‍കാട് കൊലപാതകം; 15കാരി ബലാത്സംഗത്തിനിരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

rape case
മണര്‍കാട് , ഞായര്‍, 20 ജനുവരി 2019 (16:57 IST)
കോട്ടയം മണർകാട് അരീപ്പറമ്പിൽ  കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ 15കാരി ബലാത്സംഗത്തിനിരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിനിരയായതായി പരിശോധനയില്‍ വ്യക്തമായി.

കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയായ അജേഷിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. വ്യാഴാഴ്ച പെൺകുട്ടിയെ വിളിച്ച് വരുത്തി ലൈംഗികപീഡനത്തിന് ശ്രമിച്ചു. വഴങ്ങാത്തതിനെ തുടർന്ന് കയറും ഷാളും കഴുത്തിൽ മുറുക്കി കൊല്ലുകയാ‍യിരുന്നുവെന്നും ഇയാള്‍ പറഞ്ഞു.

വ്യാഴാഴ്ച പകലാണ് കൊലപാതകം നടന്നത്. വൈകിട്ട് എത്തി മൃതദേഹം മറവുചെയ്‌ത ശേഷം അജേഷ് പിറ്റേന്നും പതിവു പോലെ ജോലിക്ക് പോയെന്നും പൊലീസ് കണ്ടെത്തി.

അതേസമയം, ഇയാള്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പീഡനക്കുരുക്കില്‍ വീണ് നിര്‍മാതാവ്, വിലപേശല്‍ 6 കോടിക്ക്; നടിയുടെ പരാതി ബ്ലാക്മെയിലിംഗ് - ഫോണ്‍ സംഭാഷണം പുറത്ത്