Select Your Language

Notifications

webdunia
webdunia
webdunia
webdunia

എംകെ ദാമോദരന്റെ പണി പോയേക്കും; എതിര്‍പ്പുമായി സിപിഐ രംഗത്ത്, ഇടതുമുന്നണി യോഗത്തിൽ നയം വ്യക്തമാക്കുമെന്നും മാധ്യമങ്ങളിലൂടെ ഒന്നും പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കാനം

എതിർകക്ഷികൾക്കുവേണ്ടി ഹാജരാകരുതെന്നാണു സിപിഐ നിലപാട്

എംകെ ദാമോദരന്റെ പണി പോയേക്കും; എതിര്‍പ്പുമായി സിപിഐ രംഗത്ത്, ഇടതുമുന്നണി യോഗത്തിൽ നയം വ്യക്തമാക്കുമെന്നും   മാധ്യമങ്ങളിലൂടെ ഒന്നും പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കാനം
തിരുവനന്തപുരം , തിങ്കള്‍, 18 ജൂലൈ 2016 (20:03 IST)
മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേഷ്ടാവ് എംകെ ദാമോദരന്റെ നിയമ ഇടപെടലുകളിൽ സിപിഐക്ക് അതൃപ്‌തി. മുഖ്യമന്ത്രിയുടെ നിയമോപദേശകനായി നിയമിച്ച വിഷയം ചര്‍ച്ചചെയ്യേണ്ടിടത്ത് ചര്‍ച്ചചെയ്യുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

ചൊവ്വാഴ്‌ച വൈകിട്ടു നാലിന് എകെജി സെന്ററില്‍ ചേരുന്ന ഇടതുമുന്നണി യോഗത്തിൽ നിലപാട് സിപിഐ നിലപാട് അറിയിക്കും. ഉത്തരവാദിത്വപ്പെട്ട ഘടകത്തില്‍ വിഷയം ഉന്നയിക്കും. മാധ്യമങ്ങളിലൂടെ ഇത്തരം കാര്യങ്ങള്‍ ഉന്നയിക്കുന്ന രീതി സിപിഐക്ക് ഇല്ലെന്നും കാനം വ്യക്തമാക്കി.

പുതിയ സര്‍ക്കാരിന്റെ ആദ്യ കാലമായതിനാല്‍ വിഷയത്തില്‍ പരസ്യ പ്രസ്‌താവന നടത്താന്‍ താല്‍പ്പര്യമില്ല എന്ന നിലപാടിലാണ് സിപിഐ.

എംകെ ദാമോദരൻ സർക്കാരിന്റെ എതിർകക്ഷികൾക്കുവേണ്ടി ഹാജരാകരുതെന്നാണു സിപിഐ നിലപാട്. വിവാദങ്ങള്‍ക്കിടെയിലും ദാമോദരൻ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകുന്നത് സര്‍ക്കാരിന്റെ പേരിന് കളങ്കമുണ്ടാക്കുമെന്നും നാളെത്തെ യോഗത്തില്‍ വ്യക്തമാക്കും. എന്നാല്‍ ഈ കാര്യം പരസ്യമായി തുറന്നു പറയാന്‍ സിപിഐ ഒരുക്കമല്ല.

ദാമോദരൻ ഇങ്ങനെ തുടര്‍ന്നാല്‍ സർക്കാർ ചെയ്യുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ പോലും സംശയത്തിന്റെ കരിനിഴലിലാകും. അതിനാൽ തന്നെ തുടക്കത്തിൽതന്നെ ഇതു തിരുത്തണമെന്ന് സിപിഐ നാളെത്തെ യോഗത്തില്‍ ആവശ്യപ്പെട്ടേക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദ്വയാര്‍ത്ഥ പ്രയോഗങ്ങളില്ല, അനാവശ്യ ഹൈപ്പില്ല; അനുരാഗ കരിക്കിന്‍‌വെള്ളം 10 ദിവസം 5.21 കോടി‍!