വിജിലന്‍സ് കേസില്‍ കെഎം മാണിക്കു വേണ്ടി എം കെ ദാമോദരന്‍ കോടതിയില്‍ ഹാജരായി; കോഴിഫാമുകള്‍ക്ക് നികുതി ഇളവ് നല്കിയ കേസ് റദ്ദാക്കണമെന്ന് ആവശ്യം
പുതിയ വിജിലന്‍സ് കേസില്‍ കെ എം മാണിക്കു വേണ്ടി എം കെ ദാമോദരന്‍ കോടതിയില്‍ ഹാജരായി
പുതിയ വിജിലന്‍സ് കേസില്‍ മുന്‍മന്ത്രി കെ എം മാണിക്കു വേണ്ടി എം കെ ദാമോദരന്‍ ഹാജരായി.
ഹൈക്കോടതിയിലാണ് ദാമോദരന്‍ ഹാജരായത്. കോഴിക്കടത്തിന് നികുതിയിളവ് നല്കിയ കേസിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ദാമോദരന്‍ ഹാജരായത്.
കോഴിഫാമുകള്‍ക്ക് നികുതി ഇളവ് നല്കിയ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ആയുര്‍വേദ ഉല്പന്നങ്ങളുടെ നികുതി ഇളവുകേസ് റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കേസിലെ എഫ് ഐ ആര്‍ റദ്ദാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
അതേസമയം, ഇതു സംബന്ധിച്ച് വിജിലന്‍സിനോട് കോടതി വിശദീകരണം ആവശ്യപ്പെടും. ഈ മാസം 19ന് ആയിരിക്കും കേസ് ഇനി പരിഗണിക്കുക.