Webdunia - Bharat's app for daily news and videos

Install App

നമ്മുടെ സ്ത്രീകൾ എങ്ങനെ ജീവിക്കണമെന്ന് ഞങ്ങൾ തീരുമാനിക്കും, താലിബാൻ വിരുദ്ധ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ ജോസഫ് മാഷിന്റെ അവസ്ഥയുണ്ടാകും: എം കെ മുനീറിന് വധഭീഷണി

Webdunia
ബുധന്‍, 25 ഓഗസ്റ്റ് 2021 (14:54 IST)
കോഴിക്കോട്: താലിബാനെതിരെയായി ഫെയ്‌സ്‌ബുക്ക് പോസ്റ്റിട്ട എംകെ മുനീർ എംഎൽഎയ്ക്ക് വധഭീഷണി. താലിബാനെതിരായ പോസ്റ്റായല്ല മുനീറിന്റെ പോസ്റ്റിനെ കാണുന്നതെന്നും മുസ്ലീം വിരുദ്ധമായ ഒന്നായിരുന്നു അതെന്ന് 24 മണിക്കൂറിനകം പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ മുനീറിനെയും കുടുംബത്തേയും തീര്‍പ്പ് കല്‍പിക്കുമെന്നും ഭീഷണിക്കത്തില്‍ പറയുന്നു.
 
കുറെ കാലമായി എംകെ മുനീർ മുസ്ലീം വിരുദ്ധതയും ആർഎസ്എസ് സ്നേഹവും കാണിക്കുന്നു. ശിവസേനയുടെ പരിപാടിയില്‍ പങ്കെടുത്ത് നിലവിളക്ക് കൊളുത്തിയതും ശ്രീധരന്‍ പിള്ളയുടെ പുസ്തക പ്രകാശനം നടത്തിയതും കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മറ്റൊരു ജോസഫ് മാഷാകാൻ ശ്രമിക്കരുതെന്നും കത്തിൽ പറയുന്നു.
 
ഇന്ന് രാവിലെയാണ് കോഴിക്കോട്  മെഡിക്കല്‍ കോളേജിന് അടുത്ത് പോസ്റ്റ് ചെയ്ത കത്ത് മുനീറിന് ലഭിച്ചത്. സംഭവതിൽ പോലീസിന് പരാതി നൽകുമെന്ന് എംകെ മുനീർ വ്യക്തമാക്കി. താലിബാന്‍ ഒരു വിസ്മയം എന്ന പേരിലാണ് കത്ത്  വന്നിരിക്കുന്നത്. മുസ്ലീം ലീഗിന്റെ ഔദ്യോഗിക പ്രതികരണം  വരുന്നതിന് മുന്നെ തന്നെ എംകെ മുനീർ താലിബാനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങൾ ഒന്ന് കെട്ടി നോക്ക്, സിന്ധുനദിയിൽ എന്ത് തരത്തിലുള്ള നിർമിതിയുണ്ടാക്കിയാലും തകർക്കുമെന്ന് പാകിസ്ഥാൻ മന്ത്രി

K Sudhakaran: കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്ന് സുധാകരനെ നീക്കി

പുതുമയാര്‍ന്ന സമ്മാനഘടനയുമായി സംസ്ഥാന ഭാഗ്യക്കുറി; ദിവസേന നറുക്കെടുക്കുന്ന ഭാഗ്യക്കുറികള്‍ക്കെല്ലാം ഒന്നാം സമ്മാനം ഒരു കോടി രൂപ

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അപകടം; മരണകാരണം പുകയല്ല, മൂന്ന് പേരുടെ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

അയോധ്യയില്‍ എല്ലാ മാംസ- മദ്യശാലകളും അടച്ചുപൂട്ടാന്‍ തീരുമാനം

അടുത്ത ലേഖനം
Show comments