Webdunia - Bharat's app for daily news and videos

Install App

വിശ്വസിച്ചാൽ സംരക്ഷിക്കും ചതിച്ചാൽ ദ്രോഹിക്കും, ലീഗ് വിട്ട് സിപിഎമ്മിൽ എത്തിയവരോട് എംഎൽഎ പികെ ശശി

Webdunia
വ്യാഴം, 28 മെയ് 2020 (12:36 IST)
വിശ്വസിച്ചാൽ കൂടെ നിൽക്കുന്നതും ചതിച്ചാൽ ദ്രോഹിക്കുകയും ചെയ്യുന്നതാണ് പാർട്ടി നയമെന്ന വിവാദപ്രസംഗവുമായി എംഎൽഎയും സിപിഎം നേതാവുമായ പി കെ ശശി. പാലക്കാട് കരിമ്പുഴയിലെ മുസ്ലിം ലീഗ് വിട്ട് സിപിഎമ്മിൽ എത്തിയവരോടാണ് ശശി നിലപാട് അറിയിച്ചത്.സാമൂഹിക അകലം പോലും പാലിക്കാതെയാണ് കൊവിഡ് വ്യാപനം ഏറെയുള്ള പാലക്കാടിൽ എംഎൽഎ ശശി ഇവരെ സ്വീകരിക്കാനെത്തിയത്.
 
പാര്‍ട്ടിക്കൊപ്പം നിന്നാല്‍ പൂര്‍ണ സഹായവും സുരക്ഷിതത്വവും നല്‍കും. എന്നാല്‍ പാര്‍ട്ടിയെ ചതിച്ചുപോയാല്‍ ദ്രോഹിക്കും. അത് പാര്‍ട്ടിയുടെ ഒരു നയമാണ്. ഞങ്ങളെല്ലാം ആ നയമാണ് പിന്തുടരുന്നത്. എന്നാണ്  മുസ്ലിം ലീഗ് വിട്ട് സിപിഎമ്മിൽ എത്തിയവരെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രസംഗത്തിൽ പി കെ ശശി പറഞ്ഞത്.
 
പാലക്കാട് കരിമ്പുഴ പഞ്ചായത്ത് അംഗവും, മുസ്ലിം ലീഗ് പ്രവർത്തകനുമായ രാമകൃഷ്ണന്‍റെ നേതൃത്വത്തിൽ അമ്പതോളം പേർ കഴിഞ്ഞ ദിവസം സിപിഎമ്മുമായി സഹകരിക്കാൻ ലീഗ് അംഗത്വം ഉപേക്ഷിച്ചിരുന്നു.ഇവരെ അനുമോദിക്കാനുള്ള ചടങ്ങിലാണ് പികെ ശശി എത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

എഡിജിപി എംആര്‍ അജിത്കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് പി വിജയന്‍; തനിക്ക് സ്വര്‍ണക്കടത്തുകാരുമായി ബന്ധമുണ്ടെന്ന എഡിജിപിയുടെ മൊഴി കള്ളമെന്ന് പി വിജയന്‍

യുവതി മരിച്ച വിവരം അറിഞ്ഞിട്ടും അല്ലു അര്‍ജുന്‍ തിയറ്ററില്‍ ഇരുന്ന് സിനിമ കാണല്‍ തുടര്‍ന്നു; തെളിവുകളുമായി പൊലീസ്

തൃശൂര്‍ പൂരം കലക്കല്‍: തിരുവമ്പാടി ദേവസ്വത്തിനെതിരെ എഡിജിപിയുടെ റിപ്പോര്‍ട്ട്, ലക്ഷ്യം ലോക്‌സഭാ തിരഞ്ഞെടുപ്പ്

ലോകത്തിലെ ഏറ്റവും വിദ്യാഭ്യാസമുള്ള രാജ്യം ഏതെന്ന് അറിയാമോ

ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ നരേന്ദ്രമോദിക്ക് ഉയര്‍ന്ന സിവിലിയന്‍ ബഹുമതി നല്‍കി കുവൈത്ത്

അടുത്ത ലേഖനം
Show comments