Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവച്ചത് ക്രിമിനല്‍ കുറ്റമാണെന്ന് എംഎം ഹസന്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവച്ചത് ക്രിമിനല്‍ കുറ്റമാണെന്ന് എംഎം ഹസന്‍

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 20 ഓഗസ്റ്റ് 2024 (17:51 IST)
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവച്ചത് ക്രിമിനല്‍ കുറ്റമാണെന്ന് എംഎം ഹസന്‍. ലൈംഗിക ചൂഷണം തൊഴിലിടങ്ങളില്‍ ഉണ്ടായാല്‍ കേസെടുക്കാന്‍ നാലര വര്‍ഷം കാത്തുനില്‍ക്കണമോയെന്ന് യുഡിഎഫ് കണ്‍വീനര്‍ കൂടിയായ എം എം ഹസന്‍ ചോദിച്ചു. ഇക്കാര്യത്തില്‍ ലേഡി ഐപിഎസ് ഓഫീസര്‍ അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ പഠിക്കണമെന്നും നിയമനടപടിയെടുക്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.
 
കൂടാതെ വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതാശ്വാസനിധിയിലേക്ക് വരുന്ന പണം അതിനു വേണ്ടി മാത്രം ചിലവഴിക്കണമെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എല്ലാവരും പണം നല്‍കണമെന്നും വരവ് ചെലവ് കണക്കുകള്‍ സര്‍ക്കാര്‍ നല്‍കുമെന്നാണ് വിശ്വാസമെന്നും ഹസന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവാഹത്തട്ടിപ്പിലൂടെ സ്വർണ്ണവും പണവും കവർന്ന ഹരിപ്പാട് സ്വദേശി പിടിയിൽ