വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ സര്‍ക്കാര്‍ മാറ്റിയതാണ്: എം എം മണി
ജേക്കബ് തോമസിനെ സര്‍ക്കാര്‍ മാറ്റിയതാണ് : എം എം മണി
വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ മാറ്റിയത് തന്നെയാണെന്ന് വൈദ്യുതിമന്ത്രി എം എം മണി. അദ്ദേഹത്തിന് വീഴ്ച പറ്റിയതിനാലാണ് മാറ്റിയതെന്നും ഹൈക്കോടതിയുടെ വിമര്‍ശങ്ങള്‍ പരിഗണിച്ചു തന്നെയാണ് നടപടിയെടുത്തതെന്നും മന്ത്രി വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ജേക്കബ് തോമസ് കുറേകാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ചില കാര്യങ്ങളില്‍ അദ്ദേഹത്തിന് വീഴ്ച പറ്റിയെന്നും
അതുകൊണ്ടാണ് കോടതിയുടെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് പരിഗണിച്ചാണ് സര്‍ക്കാര്‍ ഈ നടപടിയെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.