അറക്കുന്നതിനു മുമ്പെ പിടയ്ക്കുന്ന സമീപനമാണ് അതിരപ്പിള്ളിയുടെ കാര്യത്തില്‍ നടക്കുന്നത്: എം എം മണി
അതിരപ്പിള്ളിയില്‍ കണ്ടത് അറക്കുന്നതിനു മുന്‍പെ പിടയ്ക്കുന്ന സമീപനമെന്ന് എംഎം മണി
അതിരപ്പിള്ളി പദ്ധതിയെ വിടാതെ മന്ത്രി എംഎം മണി. അറക്കുന്നതിനു മുമ്പെ പിടയ്ക്കുന്ന സമീപനമാണ് അതിരപ്പിള്ളിയുടെ കാര്യത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് കണ്ണൂരിലെ പേരാവൂര്‍ നിയോജക മണ്ഡലത്തില്‍ സമ്പൂര്‍ണ വൈദ്യുതീകരണം ഉദ്ഘാടനം ചെയ്യവേ മണി പറഞ്ഞു.
അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കുമെന്ന് കര്‍ക്കശമായി താനോ സര്‍ക്കാരോ എവിടെയും പറഞ്ഞിട്ടില്ല. പദ്ധതിയുടെ കാര്യത്തില്‍ അഭിപ്രായ സമന്വയമുണ്ടാകുകയാണെങ്കില്‍ മാത്രം നടപ്പിലാക്കുമെന്നാണ് നിയമസഭയില്‍ പറഞ്ഞത്. അപ്പോഴേക്കും പിടക്കല്‍ തുടങ്ങി. അറക്കുമ്പോഴല്ലേ പിടയ്ക്കലിന്റെ ആവശ്യമുള്ളു. ഈ സൂക്കേട് നമുക്ക് മാത്രമേ ഉള്ളുവെന്നും മണി കൂട്ടിച്ചേര്‍ത്തു.