Webdunia - Bharat's app for daily news and videos

Install App

ദുരൂഹ സാഹചര്യത്തില്‍ പരുക്കേറ്റ എം എം മ​ണി​യു​ടെ ഇളയസ​ഹോ​ദ​ര​ൻ എം എം സ​ന​ക​ൻ അ​ന്ത​രി​ച്ചു

മ​ന്ത്രി എം​എം മ​ണി​യു​ടെ സഹോദരന്‍ എംഎം സ​ന​ക​ൻ അ​ന്ത​രി​ച്ചു

Webdunia
തിങ്കള്‍, 9 ഒക്‌ടോബര്‍ 2017 (09:01 IST)
മ​ന്ത്രി എം എം. മ​ണി​യു​ടെ ഇ​ള​യ​സ​ഹോ​ദ​ര​ൻ എം എം സ​ന​ക​ൻ(56) അ​ന്ത​രി​ച്ചു. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റതിനെ തുടര്‍ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന സനകൻ ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്ന് മണിയോടെയാണ് അന്തരിച്ചത്. മൃ​ത​ദേ​ഹം ആശുപത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. 
 
ര​ണ്ടു ദി​വ​സം മു​മ്പ് പ​ത്താം​മൈ​ലി​ല്‍ നി​ന്ന് കു​ഞ്ചി​ത്ത​ണ്ണി​യി​ലേ​ക്ക് വ​രുന്ന വഴി സ​ന​ക​നും ഭാ​ര്യ​യും അ​ടി​മാ​ലി​യിലെ ഒ​രു ചാ​യ​ക്ക​ട​യി​ല്‍ ക​യ​റിയിരുന്നു. ചാ‍യ കുടിച്ച ശേഷം പു​റ​ത്തേക്കിറ​ങ്ങി​യ സ​ന​ക​നെ പി​ന്നീ​ട് കാ​ണാ​താ​വുകയായിരുന്നു. പരിസരപ്രദേശങ്ങളിലെല്ലാം തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും സനകനെ ക​ണ്ടെ​ത്താന്‍ കഴിഞ്ഞില്ല.
 
ശ​നി​യാ​ഴ്ച രാ​ത്രിയോടെ വെ​ള്ള​ത്തൂ​വ​ലി​ന് സ​മീപത്തുള്ള കു​ത്തു​പാ​റ​യിലെ വ​ഴി​യ​രു​കിലാണ് അ​ബോ​ധാ​വ​സ്ഥ​യില്‍ കിടക്കുന്ന സനകനെ നാട്ടുകാര്‍ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ പൊലീസ് ഉടന്‍ തന്നെ അദ്ദേഹത്തെ അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പി​ന്നീ​ടാണ് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാറ്റിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ റോഡുകൾക്ക് പുതിയ മുഖം,3540 റോഡുകളുടെ പുനർനിർമ്മാണത്തിനായി 840 കോടി

പഞ്ചാരക്കൊല്ലിയിലെ കടുവയെ വെടിവെച്ചു കൊല്ലാൻ ഉത്തരവ്,സ്ത്രീയുടെ മരണത്തിൽ നാട്ടുക്കാരുടെ പ്രതിഷേധം ശക്തം, മാനന്തവാടി നഗരസഭാ പരിധിയിൽ നിരോധനാജ്ഞ

വീട്ടമ്മയുടെ മൃതദേഹം അയവാസിയുടെ പറമ്പിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത

കൈക്കൂലിക്കേസിൽ സീനിയർ പോലീസ് ഓഫീസർ വിജിലൻസ് പിടിയിൽ

സംസ്ഥാനത്തെ അപൂര്‍വ രോഗബാധിതരുടെ ഡേറ്റ രജിസ്ട്രി ഈ വര്‍ഷം യാഥാര്‍ത്ഥ്യമാകും: മന്ത്രി വീണാ ജോര്‍ജ്

അടുത്ത ലേഖനം
Show comments