Select Your Language

Notifications

webdunia
webdunia
webdunia
webdunia

കർണാടകയിൽ വാഹനാപകടം: നാല് മലയാളികൾക്ക് ദാരുണാന്ത്യം

കർണാടകയിൽ വാഹനാപകടം: നാല് മലയാളികൾ മരിച്ചു

കർണാടകയിൽ വാഹനാപകടം: നാല് മലയാളികൾക്ക് ദാരുണാന്ത്യം
ബംഗളൂരു , വെള്ളി, 6 ഒക്‌ടോബര്‍ 2017 (10:41 IST)
കർണാടകയിലുണ്ടായ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു. ബംഗളൂരു രാജരാജേശ്വരി മെഡിക്കൽ കോളജിലെ വിദ്യാർഥികളായ ജോയ്ദ് ജോക്കബ്, ദിവ്യ, വെല്ലൂർ വിഐടി മെഡിക്കൽ കോളജ് വിദ്യാർഥികളായ നിഖിത്, ജീന എന്നിവരാണ് മരിച്ചതെന്നാണ് വിവരം.
  
ബംഗളൂരു മൈസൂർ ദേശീയപാതയിലെ രാമനഗരിയിലാണ് പുലർച്ചെയോടെ അപകടം നടന്നത്. വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പൂർണമായും തകർന്ന കാറിനുള്ളിലകപ്പെട്ട നാലു പേരും സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രൊ വീഡിയോ പ്രൊ പിക്ചര്‍ ഫീച്ചറുമായി ഹുവായ്‌ ഹോണര്‍ ഹോളി 4 വിപണിയിലേക്ക് !