Select Your Language

Notifications

webdunia
webdunia
webdunia
webdunia

എംഎം മണി കരിങ്കുരങ്ങനെന്ന് വെള്ളാപ്പള്ളി; മണി നിയമസഭയിലേക്കല്ല പൂരപ്പറമ്പിലേക്ക് പോകേണ്ടയാളാണെന്നും എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി

എംഎം മണി കരിങ്കുരങ്ങനെന്ന് വെള്ളാപ്പള്ളി; മണി നിയമസഭയിലേക്കല്ല പൂരപ്പറമ്പിലേക്ക് പോകേണ്ടയാളാണെന്നും എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി

എം എം മണി
തൊടുപുഴ , ചൊവ്വ, 3 മെയ് 2016 (08:30 IST)
മുതിര്‍ന്ന സി പി എം നേതാവും ഉടുമ്പന്‍ചോല മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുമായ എം എം മണിയെ കരിങ്കുരങ്ങനെന്ന് എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വിളിച്ചത് വിവാദമാകുന്നു. രാജാക്കാട്ട് പുനര്‍നിര്‍മിച്ച ശ്രീമഹാദേവ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ മഹോത്സവ ചടങ്ങില്‍ ഞായറാഴ്ച വൈകുന്നേരമായിരുന്നു വെള്ളാപ്പള്ളിയുടെ പരിധിവിട്ട പരാമര്‍ശം.
 
എം എം മണിയൊന്നും നിയമസഭയിലേക്ക് പോകേണ്ടയാളല്ലെന്നും പൂരപ്പറമ്പിലേക്ക് പോകേണ്ടയാളാണെന്നും ആയിരുന്നു വെള്ളാപ്പള്ളിയുടെ പരിഹാസം. കരിങ്കുരങ്ങിന്റെ നിറമുള്ള മണിയെ വിജയിപ്പിക്കണമോയെന്ന് ഈഴവ സമുദായം ആലോചിക്കണമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആഹ്വാനം.
 
കരിംഭൂതത്തിന്റെ നിറമുള്ള മണിക്ക് ക്ഷേത്രാങ്കണത്തില്‍ വരാനും ഭക്തരോട് വോട്ട് ചോദിക്കാനും എന്ത് അവകാശമെന്ന പരിഹാസവും വെള്ളാപ്പള്ളിയുടെ ഭാഗത്തു നിന്നുണ്ടായി.
 
എസ് എന്‍ ഡി പിയുടെ ഭീഷണിയെ തുടര്‍ന്ന് ബി ഡി ജെ എസ് സ്ഥാനാര്‍ഥിക്കു വേണ്ടി പ്രവര്‍ത്തിച്ച ചില സമുദായംഗങ്ങള്‍ മണിയുടെ പ്രചാരണത്തിന് പോയിരുന്നു. ഇതാണ് വെള്ളാപ്പള്ളിയെ ചൊടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അങ്കത്തട്ടില്‍ സ്ഥാനാര്‍ത്ഥികള്‍ 1203: ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മലപ്പുറത്ത്; കുറവ് വയനാട്ടില്‍