Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബ്ദത്തോടെ ഫോണ്‍ പൊട്ടിത്തെറിച്ചു, ആയിരം രൂപ കൊടുത്തു വാങ്ങിയത്, ബാറ്ററി പതിവിലും കൂടുതല്‍ ചൂടായി,ഏലിയാസ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു

Mobile phone blast in pocket

കെ ആര്‍ അനൂപ്

, വെള്ളി, 19 മെയ് 2023 (12:06 IST)
മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് കത്തി. 70 വയസ്സുകാരനായ മരോട്ടിച്ചാല്‍ സ്വദേശി മോളയില്‍ ഏലിയാസ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഹോട്ടല്‍ ഇരിക്കുകയായിരുന്ന ഏലിയാസിന്റെ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
 
ശബ്ദത്തോടെ പൊട്ടിത്തെറിച്ച ഫോണ്‍ തീ പിടിക്കുകയും ചെയ്തു. ഷര്‍ട്ട് പോക്കറ്റില്‍ ഉണ്ടായിരുന്ന ഫോണ്‍ ഉടനെ വലിച്ചെറിഞ്ഞു. ഷര്‍ട്ടില്‍ ഉണ്ടായിരുന്ന തീ ടിതല്ലിക്കെടുത്തുകയും ഫോണില്‍ വെള്ളം ഒഴിക്കുകയും ചെയ്യുകയാണ് ഹോട്ടല്‍ ഉണ്ടായിരുന്നവര്‍ ചെയ്തത്.
 
ഇതിന്റെ രംഗങ്ങള്‍ ഹോട്ടലിന്റെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഷര്‍ട്ട് പോക്കറ്റ് മുഴുവനായും കത്തി. തൃശ്ശൂരില്‍ നിന്ന് ഒരു വര്‍ഷം മുമ്പ് ആയിരം രൂപ കൊടുത്ത് വാങ്ങിയ ഫോണ്‍ ആണിത്.
 
കുറച്ചു ദിവസങ്ങളായി ഫോണില്‍ ചാര്‍ജ് പതിയെ കേറുന്നുണ്ടായിരുന്നുള്ളൂ. ടച്ച് സ്‌ക്രീനില്ലാത്ത ഫോണിന്റെ ബാറ്ററി പതിവിലും കൂടുതല്‍ ചൂടാവുന്നുണ്ടായിരുന്നു എന്നും ഏലിയാസ് പറയുന്നു. 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരത്ത് യുവതിയും കുഞ്ഞും തീപ്പൊള്ളലേറ്റ് മരിച്ച സംഭവം: വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു