Webdunia - Bharat's app for daily news and videos

Install App

വീട്ടിലേയ്ക്ക് വിളിക്കാനെന്ന വ്യാജേന മൊബൈല്‍ വാങ്ങി കടന്നുകളയുന്ന മോഷണ വീരന്‍ പൊലീസ് വലയിൽ‍; 22കാരൻ മോഷ്ടിച്ചത് 30 ഫോണുകൾ

പാതിരാത്രി ജെന്റ്‌സ് ഹോസ്റ്റലുകളില്‍ കയറി മൊബൈല്‍ മോഷണം നടത്തുകയാണ് ഇയാളുടെ പതിവ്

Webdunia
തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2019 (09:13 IST)
മുപ്പതില്‍ പരം മൊബൈല്‍ ഫോണുകള്‍ മോഷണം നടത്തിയ യുവാവ് പോലിസ് പിടിയില്‍. ആലപ്പുഴ പുന്നപ്ര അറവുകാട് സ്വദേശി കിഴക്കേ പനമ്പടന്ന വീട്ടില്‍ രങ്കുല്‍ (22) ആണ് എറണാകുളം നോര്‍ത്ത് പോലിസിന്റെ പിടിയിലായത്.ലിസി മെട്രോ സ്റ്റേഷന് സമീപത്തുള്ള ഹോട്ടലിലെ ജീവനക്കാരനായ സ്റ്റീഫന്റെ പരാതിയിലാണ് അറസ്റ്റ് . 
 
കഴിഞ്ഞ നാലാം തിയതി പുലര്‍ച്ചെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും വരികയായിരുന്ന സ്റ്റീഫന്റെ മൊബൈല്‍ സ്‌കൂട്ടറില്‍ വന്ന പ്രതി തട്ടിയെടുക്കുകയായിരുന്നു. ഇയാള്‍ വന്ന വണ്ടിയുടെ നമ്പര്‍ സിസിടിവി ദൃശ്യങ്ങളിലൂടെ മനസ്സിലാക്കിയ പോലിസ് വണ്ടിയുടെ ഉടമയും പ്രതിയുടെ സുഹൃത്തുമായ പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോളാണ് പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.
 
ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ബോയ് ആയ ഇയാള്‍ കലൂര്‍ ഭാഗത്തുള്ള ഹോസ്റ്റലുകളില്‍ മാറി മാറി താമസിച്ചു വരികയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ കൊണ്ടു തന്ത്രപൂര്‍വം പോലിസ് ഇയാളെ കച്ചേരിപ്പടിയിലേക്കു വിളിച്ചു വരുത്തി പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ മുപ്പതോളം മൊബൈല്‍ ഫോണുകള്‍ മോഷണം നടത്തിയിട്ടുള്ളതായി ഇയാള്‍ സമ്മതിച്ചതായി പോലിസ് പറഞ്ഞു. പാതിരാത്രി ജെന്റ്‌സ് ഹോസ്റ്റലുകളില്‍ കയറി മൊബൈല്‍ മോഷണം നടത്തുകയാണ് ഇയാളുടെ പതിവ്, കൂടാതെ സ്‌കൂട്ടറില്‍ എത്തി വഴി യാത്രക്കാരോട് ഒന്ന് ഫോണ്‍ ചെയ്യണം എന്ന് പറഞ്ഞു മൊബൈല്‍ വാങ്ങുകയും അതുമായി കടന്നു കളയുകയും ചെയ്യും. 
 
മോഷണം നടത്തിയ ഫോണുകള്‍ ഇയാള്‍ പല പല സ്ഥലങ്ങളിലാണ് വില്‍പ്പന നടത്തിയിട്ടുള്ളത്. നോര്‍ത്ത് എസ്എച്ച് ഒ സിബി ടോം, എസ് ഐ അനസ്, എഎസ് ഐ ശ്രീകുമാര്‍, സീനിയര്‍ സിപിഒ വിനോദ് കൃഷ്ണ, സിപിഒ അജിലേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. തെളിവെടുപ്പിനായി ഇയാളെ പിന്നീട് കസ്റ്റഡിയില്‍ വാങ്ങുമെന്നും പോലിസ് അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അഭിഭാഷകയുടെയും മക്കളുടെയും ആത്മഹത്യ, ജിസ്‌മോള്‍ നിറത്തിന്റെയും പണത്തിന്റെയും പേരില്‍ ഭര്‍ത്തൃവീട്ടില്‍ മാനസികപീഡനം നേരിട്ടു, മൊഴി നല്‍കി സഹോദരന്‍

തിരുവനന്തപുരത്ത് ആംബുലന്‍സ് കാത്തുനില്‍ക്കെ പനി ബാധിച്ച രോഗി മരിച്ചു

പ്രൈമറി ക്ലാസു മുതല്‍ ലഹരിക്ക് അടിമപ്പെട്ടുപോകുന്ന കുട്ടികളുണ്ട്, ലഹരി ഉപയോഗം തടയാന്‍ ജനകീയ ഇടപെടല്‍ വേണം: മുഖ്യമന്ത്രി

അനധികൃത സ്വത്ത് സമ്പാദന കേസ്: ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ 793കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

240 ജീവനക്കാരെ പിരിച്ചുവിട്ട് ഇന്‍ഫോസിസ്; അറിയിപ്പ് ലഭിച്ചത് ഇന്ന് രാവിലെ

അടുത്ത ലേഖനം
Show comments