വിവാഹം ക്ഷണിക്കാനെന്ന് പറഞ്ഞ് വീട്ടിൽ കയറി, മാല പൊട്ടിക്കാൻ ശ്രമം; യുവതിയും സുഹൃത്തും അറസ്റ്റിൽ
വീട്ടിൽ മറ്റാരുമില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം വീട്ടിലുണ്ടായിരുന്ന സ്ത്രീയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചു.
Publish Date: Mon, 09 Sep 2019 (08:32 IST)
Updated Date: Mon, 09 Sep 2019 (08:35 IST)
വിവാഹം ക്ഷണിക്കാൻ എന്ന വ്യാജേന വീട്ടിൽ കയറി കവർച്ച ശ്രമത്തിനിടെ യുവാവും യുവതിയും പിടിയിൽ. കാർക്കളയിലെ ആസിഫ്, കാപ്പു മജൂറിലെ ഫിർദോസ് എന്നിവരാണ് കുന്ദാപുരത്ത് പിടിയിലായത്. കുന്ദാപുരം ഫെറി റോഡിൽ താമസിക്കുന്ന അബു മുഹമ്മദിന്റെ വീട്ടിൽ കവർച്ചയ്ക്ക് ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ആണുങ്ങൾ പള്ളിയിൽ പോയ സമയത്ത് വീട്ടിലെത്തിയ ഇവർ അബു മുഹമ്മദിന്റെ മകന്റെ ഭാര്യയുടെ ബന്ധുക്കളാണെന്നും വിവാഹം ക്ഷണിക്കാൻ എത്തിയതാണ് എന്നും പരിചയപ്പെടുത്തിയാണ് അകത്തു കടന്നത്. തുടർന്ന് വീട്ടിൽ മറ്റാരുമില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം വീട്ടിലുണ്ടായിരുന്ന സ്ത്രീയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചു.
സ്ത്രീ നിലവിളിച്ചതോടെ വീടിനു മുന്നിലെ വഴിയിലൂടെ പോവുകയായിരുന്നവർ എത്തി ഇരുവരെയും പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.