ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം കരുത്താർജിക്കുന്നു. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിനും സമീപത്തായാണ് ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നത്. അടുത്ത മണിക്കൂറുകളിൽ ഇത് തീവ്രന്യൂനമർദ്ദമായി മാറുകയും നാളെയോടെ മോക്കാ ചുഴലിക്കാറ്റായി മാറുകയും ചെയ്യും.
വടക്ക്- വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന മോക്ക ചുഴലിക്കാറ്റ് മധ്യകിഴക്കൻ ബംഗാൾ ഉൾക്കടൽ കടന്ന് ബംഗ്ലാദേശ്- മ്യാന്മർ തീരത്തേക്ക് പോകുമെന്നാണ് കരുതുന്നത്. കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും സംസ്ഥാനത്ത് മഴ ലഭിക്കാൻ മോക്കാ കാരണമാകും.