Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഡി- വെള്ളാപ്പള്ളി കൂടിക്കാഴ്ച നാളെ; ശ്രദ്ധയോടെ രാഷ്ട്രീയ കേരളം

മോഡി- വെള്ളാപ്പള്ളി കൂടിക്കാഴ്ച നാളെ; ശ്രദ്ധയോടെ രാഷ്ട്രീയ കേരളം
തിരുവനന്തപുരം , ചൊവ്വ, 29 സെപ്‌റ്റംബര്‍ 2015 (12:41 IST)
പാര്‍ട്ടി രൂപീകരണ നിക്കവും ബിജെപി പാളയത്തോടുള്‍ല അനുഭാവവും മൂലം രഷ്ട്രീയ ശ്രദ്ധ നേടിയ എസ്‌എന്‍‌ഡിപി ജനറല്‍ സെക്രട്ടറി വെളപ്പള്ളി നടേശന്‍ പ്രധാനമന്ത്രി നരേന്ദ്ര മൊഡിയെ കാണാനൊരുങ്ങുന്നു. നാളെ നരേന്ദ്രമോഡിയുമായി വെള്ളാപ്പള്ളി കൂടിക്കാഴ്ച നടത്തും. രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കുന്നതിനുള്ള പിന്തുണയായിരിക്കും വെള്ളാപ്പള്ളി തേടുകയെന്നാണ് രാഷ്ട്രീയലോകം കരുതുന്നത്.

കഴിഞ്ഞ ദിവസം കൊല്ലത്ത് എത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി വെള്ളാപ്പള്ളി കൂടിക്കാഴ്ച നടത്തിയിരുന്നു. വള്ളിക്കാവിലെ അമൃതാനന്ദമയി മഠത്തില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഇതിന്റെ തുടര്‍ച്ചയായാണ് വെള്ളാപ്പള്ളി മോഡിയെ കാണുന്നതെന്നാണ് വിവരം.

ആസന്നമായ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി യോഗം ബിജെപിയുമായി സഹകരിക്കുന്നതു സംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമായി തുടരുകയും ഇതിന്റെ പേരില്‍ സിപിഎം, എസ് എന്‍ ഡിപി യോഗവുമായി പരസ്യമായി കൊമ്പുകോര്‍ക്കുകയും ചെയ്തുകൊണ്ടിരിക്കെയാണ് ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ഈ കൂഴിക്കാഴ്ച നടക്കാന്‍ പോകുന്നത്.

അതിനിടെ ഇടതുപക്ഷത്തിന്റെ സമ്മര്‍ദ്ദത്തിലാക്കാന്‍ എസ്എന്‍ഡിപിയുടെ സ്വതന്ത്രസ്ഥാനാര്‍ഥികളെ സഹായിച്ചാല്‍ സിപിഎം സ്ഥാനാര്‍ഥികളെയും സഹായിക്കാമെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി തിങ്കളാഴ്ച കോഴിക്കോട് പറഞ്ഞിരുന്നു. ഇത് ബിജെപിയെ തങ്ങളുടെ വരുതിക്ക് കൊണ്ടുവരാനുള്ള വെള്ളപ്പള്ളിയുടെ തന്ത്രമായും വിലയിരുത്തപ്പെടുന്നത്.

Share this Story:

Follow Webdunia malayalam