Webdunia - Bharat's app for daily news and videos

Install App

‘പക തീർക്കാനുള്ളതല്ല ഈ വേദി, ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മോഹന്‍‌ലാല്‍ പങ്കെടുക്കും’; മന്ത്രി ബാലന്‍

‘പക തീർക്കാനുള്ളതല്ല ഈ വേദി, ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മോഹന്‍‌ലാല്‍ പങ്കെടുക്കും’; മന്ത്രി ബാലന്‍

Webdunia
ചൊവ്വ, 24 ജൂലൈ 2018 (20:06 IST)
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മുഖ്യാതിഥിയായി നടൻ മോഹൻലാലിനെ ക്ഷണിക്കുമെന്ന് മന്ത്രി എകെ ബാലൻ വ്യക്തമാക്കി.

മോഹൻലാലിനെ ക്ഷണിക്കരുതെന്ന് ആവശ്യപ്പെട്ട് ആരും നിവേദനം നൽകിയിട്ടില്ല. അദ്ദേഹം പങ്കെടുത്താല്‍ ചടങ്ങിന്റെ ശോഭ നഷ്‌ടമാകുമെന്ന വാദത്തോട് യോജിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കണമെന്നാവശ്യപ്പെട്ട് ബുധനാഴ്‌ച മോഹൻലാലിന് ഔദ്യോഗിക ക്ഷണക്കത്ത് നല്‍കും. മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട ഇന്ദ്രൻസ് അടക്കമുള്ള താരങ്ങൾക്കൊന്നും ഇക്കാര്യത്തില്‍ എതിര്‍പ്പില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

പുരസ്‌കാര വിതരണ ചടങ്ങില്‍ മോഹൻലാല്‍ പങ്കെടുക്കരുതെന്നുള്ള ആവശ്യം ചരിത്രമറിയാതെയാണ്. മുമ്പ് തമിഴ്‌ നടന്‍ സൂര്യ മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്തിട്ടുണ്ട്. ഇതൊന്നുമറിയാതെയാണ് ചിലര്‍ വിവാദമുണ്ടാക്കുന്നത്. എല്ലാവരും ചടങ്ങിലേക്ക് എത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിന് ഒരു സംഘടനയോടും പ്രത്യേക താത്പര്യങ്ങളില്ല. ആർക്കെങ്കിലും ആരോടെങ്കിലും പക തീർക്കാനുള്ളതല്ല സിനിമാ സാംസ്ക്കാരിക വേദികളെന്നും മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ മന്ത്രി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments