മോഹന്‍ലാലിനെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് സിനിമാ പ്രവര്‍ത്തകര്‍
മോഹന്‍ലാലിനെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് സിനിമാ പ്രവര്‍ത്തകര്‍
Publish Date: Tue, 24 Jul 2018 (16:50 IST)
Updated Date: Tue, 24 Jul 2018 (16:52 IST)
സംസ്ഥാന ചലച്ചിത്രപുരസ്‌കാര വിതരണ ചടങ്ങുമായി ബന്ധപ്പെടുത്തി അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്കെതിരെ സിനിമാ പ്രവര്‍ത്തകര്‍ രംഗത്ത്.
ഇടവേള ബാബുവിന്റെ നേതൃത്വത്തിലുള്ള സിനിമാ പ്രവര്‍ത്തകര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് മോഹന്‍ലാലിനെ പിന്തുണച്ച് താരങ്ങള്‍ എത്തിയിരിക്കുന്നത്. മോഹന്‍ലാലിനെതിരെ ചിലര്‍ ഗൂഢാലോചന നടത്തുകയാണ്. സംഘടിതമായിട്ടാണ് ഈ നീക്കം നടക്കുന്നതെന്നും വാര്‍ത്താക്കുറിപ്പിലൂടെ ഇവര്‍ വ്യക്തമാക്കി.
ചടങ്ങിലേക്ക് മോഹന്‍ലാലിനെ ക്ഷണിക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ട്. എന്നിട്ടും ഈ വിഷയം ഉയര്‍ത്തിപ്പിടിച്ച് ചിലര്‍ പ്രവര്‍ത്തിക്കുന്നു. ഇത് ഗൂഢാലോചനയുടെ ഭാഗമായിട്ടുള്ളതാണെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
അതേസമയം, പരിപാടിയിലേക്ക് തന്നെ ആരും ക്ഷണിച്ചിട്ടില്ലെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചതായുമുള്ള റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. ക്ഷണിച്ചാല്‍ തന്നെ പോകണോ വേണ്ടയോ എന്ന് തിരുമാനിക്കേണ്ടത് താനാണ് എന്നതാണ് മോഹൻലാലിന്റെ നിലപാട്.
jibin
Publish Date: Tue, 24 Jul 2018 (16:50 IST)
Updated Date: Tue, 24 Jul 2018 (16:52 IST)