മോഹന്‍ലാലിനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കില്ല, ഫയര്‍ എസ്‌കേപ്പിന് ശ്രമിച്ചപ്പോള്‍ സംഭവിച്ചതുതന്നെ ഇവിടെയും സംഭവിക്കും - നിലപാട് കടുപ്പിച്ച് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍

Webdunia
ശനി, 2 ഫെബ്രുവരി 2019 (21:48 IST)
മോഹന്‍ലാലിനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കില്ലെന്ന് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍. അതിന് ആരൊക്കെ ശ്രമിച്ചിട്ടും കാര്യമില്ലന്നും മോഹന്‍ലാല്‍ ഒരിക്കലും അതിന് തുനിയില്ലെന്നും ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് വിമല്‍ കുമാര്‍ പറഞ്ഞു. ഒരു ചാനല്‍ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
 
മോഹന്‍ലാലിനെ ഹൃദയത്തോട് ചേര്‍ത്ത് സ്നേഹിക്കുന്നവര്‍ ലക്ഷക്കണക്കിന് പേരുണ്ട് ഈ നാട്ടില്‍. അവര്‍ ഇതിന് അനുവദിക്കില്ല. അദ്ദേഹം രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. അങ്ങനെ അദ്ദേഹത്തെ മത്സരിപ്പിക്കാന്‍ ശ്രമിച്ചാല്‍ കടുത്ത പ്രതിഷേധമുണ്ടാകും. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ എന്നുപറയുന്നത് ഒരു വലിയ സംഘടനയാണ്. അതില്‍ പല മതത്തിലും ജാതിയിലും രാഷ്ട്രീയത്തിലും യുവജനപ്രസ്ഥാനങ്ങളിലുമൊക്കെയുള്ളവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഏതെങ്കിലുമൊരു രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ വക്താവായി മോഹന്‍ലാലിനെ കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല - വിമല്‍കുമാര്‍ പറഞ്ഞു.
 
ലാല്‍ സാറിനെ സിനിമയില്‍ കാണാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. രാഷ്ട്രീയക്കാരനായി പാര്‍ലമെന്‍റില്‍ പോയിട്ട് എന്തു ചെയ്യാനാണ്? അതിന് വേറെ ആള്‍ക്കാരുണ്ട്. ഇന്നസെന്‍റും മുകേഷുമൊക്കെ രാഷ്ട്രീയത്തില്‍ ഇറങ്ങിയിട്ട് എന്തായി? ഇന്നസെന്‍റ് ഇപ്പോള്‍ സിനിമയില്‍ വരുമ്പോള്‍ കൂവലാണ്. അത് രാഷ്ട്രീയത്തില്‍ ഇറങ്ങിയതുകൊണ്ടാണ്. മുമ്പ് ഒരു ചാനലിന്‍റെ തലപ്പത്ത് വന്നപ്പോള്‍ മോഹന്‍ലാലിന്‍റെ പോസ്റ്ററുകളില്‍ വ്യാപകമായി കരിഓയില്‍ ഒഴിച്ചത് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ആണ്. ഇപ്പോള്‍ അവര്‍ ലാല്‍ സാറിനെ മത്സരിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇത് അംഗീകരിക്കാനേ പോകുന്നില്ല. ഗോപിനാഥ് മുതുകാട് ഫയര്‍ എസ്‌കേപ്പിന് ക്ഷണിച്ചപ്പോഴും ഞങ്ങള്‍ എതിര്‍ത്തിരുന്നു. അപ്പോഴുണ്ടായതുതന്നെ ഇപ്പോഴും സംഭവിക്കും. അദ്ദേഹം മത്സരിക്കണമെന്ന് ആഗ്രഹമുള്ള രാഷ്ട്രീയക്കാരുണ്ടാകും. പക്ഷേ മോഹന്‍ലാല്‍ അങ്ങനെ ചെയ്യാന്‍ ആരാധകര്‍ അനുവദിക്കില്ല - വിമല്‍കുമാര്‍ പറഞ്ഞു.
 
എന്നാല്‍ മോഹന്‍ലാല്‍ എല്ലാ എതിര്‍പ്പുകളും വകവയ്ക്കാതെ മത്സരിക്കാനിറങ്ങിയാല്‍ താനുള്‍പ്പടെയുള്ള ആരാധകര്‍ വോട്ടുചെയ്യുമെന്നും വിമല്‍ കുമാര്‍ പറഞ്ഞു. ഞാന്‍ വോട്ട് ചെയ്യും. പ്രചരണത്തിനിറങ്ങും. വ്യക്തിയെന്ന നിലയില്‍ വോട്ട് ചെയ്യും. ഹൃദയം നുറുങ്ങിക്കൊണ്ട് പ്രചരണത്തിനിറങ്ങും. എന്നാല്‍ അങ്ങനെയൊരു നിര്‍ഭാഗ്യം സംഭവിക്കാതിരിക്കട്ടെ. ലാല്‍ സാര്‍ മത്സരിക്കില്ലെന്ന് ഉറപ്പിക്കാം. താന്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കുന്ന ഒരു പ്രസ്താവന ലാല്‍ സാര്‍ ഉടന്‍ തന്നെ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് - വിമല്‍ കുമാര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

വോട്ടര്‍ പട്ടികയില്‍ പേര് ഇല്ല; ഇത്തവണയും മമ്മൂട്ടിക്ക് വോട്ടില്ല

വൃത്തികെട്ട തിരഞ്ഞെടുപ്പ് സംവിധാനം; നോട്ടയുടെ അഭാവത്തിനെതിരെ പി സി ജോര്‍ജ്ജ്

എസ്ഐആർ സമയപരിധി രണ്ടാഴ്ചകൂടി നീട്ടണമെന്ന് കേരളം, 97 ശതമാനവും ഡിജിറ്റൈസ് ചെയ്തെന്ന് തിരെഞ്ഞെടുപ്പ് കമ്മീഷൻ

അനുമതിയില്ലാതെ ലഡാക്കിലെയും കാശ്മീരിലെയും തന്ത്രപ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ചൈനീസ് യുവാവിനെ അറസ്റ്റുചെയ്തു

Sabarimala News: ശബരിമലയില്‍ 22 ദിവസത്തിനിടെ പിടികൂടിയത് 95 പാമ്പുകളെ; ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് വനംവകുപ്പ്

അടുത്ത ലേഖനം
Show comments