Select Your Language

Notifications

webdunia
webdunia
webdunia
webdunia

വോട്ടിംഗ് മെഷീനുകളെ ഇനിയും നമ്മൾ വിശ്വസിക്കേണ്ടതുണ്ടോ, തിരഞ്ഞെടുപ്പുകൾ സുതാര്യമാക്കാൻ എന്താണൊരു വഴി ?

വോട്ടിംഗ് മെഷീനുകളെ ഇനിയും നമ്മൾ വിശ്വസിക്കേണ്ടതുണ്ടോ, തിരഞ്ഞെടുപ്പുകൾ സുതാര്യമാക്കാൻ എന്താണൊരു വഴി ?
, ചൊവ്വ, 22 ജനുവരി 2019 (14:24 IST)
2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ ക്രമക്കേട് നടത്തിയാണ് ബി ജെ പി അധികാരത്തിൽ എത്തിയത് എന്ന് അമേരിക്കാൻ ഹാക്കർ സയീദ് ഷുജായുടെ വെളിപ്പെടുത്തൽ രാജ്യത്താകെ കത്തുകയണ്. തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെ ആശ്രയിക്കേണ്ടതുണ്ടോ എന്ന കാര്യം നമ്മൾ ചിന്തിക്കേണ്ടതാണ്.
 
വോട്ടിംഗ് മെഷീനുകളിൽ കൃത്രിമം കാണിക്കാ‍നാകും എന്ന് നേരത്തെ അരവിന്ദ് കേജരിവാൾ തെളിവ് സഹിതം പ്രദർശിപ്പിച്ചിരുന്നു എങ്കിലും ഇത് വിശ്വസിക്കാൻ അധികാരികൾ തയ്യാറായിരുന്നില്ല. ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻ‌പായി വോട്ടിംഗ് മെഷീനുകളുടെ ആധികാരികത ഉറപ്പുവരുത്തുക എന്നത് ഏറ്റവും സുപ്രധാനമായ കാര്യമായി തന്നെ കാണേണ്ടതുണ്ട്.
 
അതീവ ഗുരുതരമായ ആരോപണങ്ങളാണ് സയീദ് ഷുജ  ഉന്നയിച്ചിരിക്കുന്നത്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണറായിരുന്ന വി എസ് സമ്പത്തിന് വോട്ടിംഗ് മെഷീനുകളിൽ ക്രമക്കേട് നടത്തിയതിനെക്കുറിച്ച് അറിയാമായിരുന്നു എന്നും, ഇക്കാര്യങ്ങൾ പുറത്തുവരാതിരിക്കാനാണ് കേന്ദ്ര മന്ത്രി ഗോപിനാഥ് മുണ്ടെയെ വാഹനാപകടത്തിന്റെ മറവിൽ ആസൂത്രിതമായി കൊലപ്പെടുത്തിയത് എന്നുമാണ് വെളിപ്പെടുത്തൽ.
 
ഇക്കാര്യം ലോകത്തെ അറിയിക്കാൻ ഒരുങ്ങുന്നതിനിടെയാണ് മാധ്യമ  പ്രവർത്തകയായ ഗൌരി ലങ്കേഷിനെ വകവരുത്തിത് എന്നും ഷുജ അരോപിക്കുന്നുണ്ട്. ബി ജെ പി അധികാരത്തിൽ ഇരിക്കെ ഇക്കാര്യങ്ങളിൽ സുതാര്യമായ ഒരു അന്വേഷണം നടക്കും എന്ന് പ്രതീക്ഷിക്കുക വയ്യ. 
 
ഈ സാഹചര്യത്തിൽ നമ്മൾ വീണ്ടും ബാലറ്റ് പേപ്പറുകളിലേക്ക് തന്നെ മടങ്ങിപ്പോകേണ്ടി വരുമോ എന്നതാണ് ഉയരുന്ന ചോദ്യം. പക്ഷേ അവിടെയും കാര്യങ്ങൾ സുതാര്യമായിരിക്കും എന്ന് പറയാനാകില്ല. കള്ളവോട്ടുകൾ തിരിച്ചറിയാൻ ഇതിൽ മാർഗമില്ലാ. ബൂത്തുകളിൽ സ്വാധീനമുള്ള രാഷ്ട്രീയ പാർട്ടികൾക്ക് ഇത് ഗുണകരമാ‍വുകയും ചെയ്യും. 
 
ബാലറ്റ് പേപ്പർ സംബിധാനം തിരികെ കൊണ്ടുവരുന്നതിലൂടെ തിരഞ്ഞെടുപ്പ് അതീവ സങ്കീർണമായ ഒരു പ്രവർത്തിയായി മാറും. തിരഞ്ഞെടുപ്പ് ഫലത്തിന്റെ കൃത്യത ഇവിടെയും ചോദ്യം ചെയ്യപ്പെട്ടേക്കാം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്നാണ് ഇന്ത്യ അറിയപ്പെടുന്നത്. പക്ഷേ സുതാര്യമായ ഒരു വോട്ടിംഗ് സംവിധാനം ഈ രാജ്യത്തില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടിയെ ആക്രമിച്ച കേസ്; ഒളിച്ചു കളിച്ച് ദിലീപ് - മറുപടി നൽകാൻ സമയം വേണമെന്ന് താരം സുപ്രീംകോടതിയിൽ