Publish Date: Thu, 09 Mar 2023 (16:43 IST)
Updated Date: Thu, 09 Mar 2023 (16:44 IST)
തിരുവനന്തപുരം : പത്തുവയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ കോടതി അഞ്ചുവർഷം കഠിന തടവിനും പതിനായിരം രൂപ പിഴയും വിധിച്ചു. അയിരൂർ സ്വദേശി ബൈജു (41) വിനെയാണ് തിരുവനന്തപുരം അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്ജി ആജ് സുദർശൻ ശിക്ഷിച്ചത്.
2021 ഓഗസ്റ്റ് പതിമൂന്നിനാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ വീട്ടിൽ നിന്ന് പ്രതി ഭക്ഷണം വാങ്ങിയിരുന്നു. ഭക്ഷണം നൽകിയ പാത്രം തിരിച്ചു വാങ്ങാൻ കുട്ടി പ്രതിയുടെ വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ പ്രതികടന്നു പിടിച്ചതും ഉപദ്രവിക്കാൻ ശ്രമിച്ചതും. എന്നാൽ പ്രതിയെ തലയിട്ട ശേഷം കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടുകാർ നൽകിയ പരാതിയെ തുടർന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്.
പ്രതി പിഴ തുകയായ പതിനായിരം രൂപ ഇത്രയ്ക്ക് നൽകണമെന്നാണ് കോടതി നിർദ്ദേശം. പിഴ അടച്ചില്ലെങ്കിൽ മൂന്നു മാസം അധിക തടവ് ശിക്ഷയും അനുഭവിക്കണം.