Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 2 April 2025
webdunia

Monkeypox Alert: 'തൃശൂരില്‍ മങ്കിപോക്‌സ് ലക്ഷണങ്ങളോടെ മരിച്ച യുവാവ് പന്തുകളിക്കാന്‍ പോയിരുന്നു'; സമ്പര്‍ക്ക പട്ടിക നീളുമെന്ന് സൂചന, അതീവ ജാഗ്രത

മങ്കിപോക്‌സ് ലക്ഷണങ്ങളോട് മരിച്ച യുവാവിനെ വിമാനത്താവളത്തില്‍ നിന്നു കൂട്ടിക്കൊണ്ടുവന്ന നാല് കൂട്ടുകാരും കുടുംബാംഗങ്ങളും ആരോഗ്യപ്രവര്‍ത്തകരും സമ്പര്‍ക്ക പട്ടികയിലുണ്ട്

Monkeypox in Thrissur
, തിങ്കള്‍, 1 ഓഗസ്റ്റ് 2022 (11:53 IST)
Monkeypox Alert: തൃശൂരില്‍ മങ്കിപോക്‌സ് ലക്ഷണങ്ങളോടെ മരിച്ച യുവാവിന്റെ സമ്പര്‍ക്ക പട്ടികയിലുള്ള 15 പേരെ നിരീക്ഷണത്തിലാക്കി. വിദേശത്തു വെച്ച് ഇയാള്‍ക്ക് മങ്കിപോക്‌സ് സ്ഥിരീകരിച്ചിരുന്നെന്നാണ് മരണശേഷം വീട്ടുകാര്‍ വെളിപ്പെടുത്തിയത്. വിദേശത്തുവെച്ച് മങ്കിപോക്‌സ് സ്ഥിരീകരിച്ച വിവരം കേരളത്തിലെത്തിയപ്പോള്‍ ഇയാള്‍ മറച്ചുവെച്ചു. 
 
മങ്കിപോക്‌സ് ലക്ഷണങ്ങളോട് മരിച്ച യുവാവിനെ വിമാനത്താവളത്തില്‍ നിന്നു കൂട്ടിക്കൊണ്ടുവന്ന നാല് കൂട്ടുകാരും കുടുംബാംഗങ്ങളും ആരോഗ്യപ്രവര്‍ത്തകരും സമ്പര്‍ക്ക പട്ടികയിലുണ്ട്. നാട്ടിലെത്തിയ യുവാവ് പന്തുകളിക്കാന്‍ പോയിരുന്നു. കളിക്കാന്‍ ഒപ്പമുണ്ടായിരുന്നവരുമായി ഇയാള്‍ അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടാകാന്‍ സാധ്യതയുണ്ട്. 
 
പരിശോധനാഫലം അനുസരിച്ച് ഒപ്പമുണ്ടായിരുന്നവരെ നിരീക്ഷണത്തിലാക്കും. ആലപ്പുഴ വൈറോളജി ലാബില്‍ നടക്കുന്ന പരിശോധനയുടെ ഫലം ഇന്ന് ഉച്ചയോടെ ലഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലയോര മേഖലയിലെ രാത്രികാല യാത്ര ഒഴിവാക്കണം, അതിതീവ്ര മഴയ്ക്ക് സാധ്യത: മന്ത്രി കെ.രാജന്‍