Webdunia - Bharat's app for daily news and videos

Install App

വിദേശ വനിതയെ വീഴ്ത്തിയത് സാരിയുടുക്കാന്‍ പഠിപ്പിച്ച്, സ്ത്രീകള്‍ക്ക് സൗന്ദര്യവര്‍ധക വസ്തുക്കള്‍ സൗജന്യമായി കൊടുക്കും; മോന്‍സണ്‍ 'പഠിച്ച' കള്ളന്‍

Webdunia
വെള്ളി, 1 ഒക്‌ടോബര്‍ 2021 (07:58 IST)
പുരാവസ്തു തട്ടിപ്പ് കേസില്‍ പിടിയിലായ മോന്‍സണ്‍ മാവുങ്കലിനെ ക്രൈം ബ്രാഞ്ച് വിശദമായി ചോദ്യം ചെയ്യും. എല്ലാവരെയും സംസാരത്തിലൂടെ കൈയിലെടുക്കാന്‍ മോന്‍സണ് പ്രത്യേക കഴിവുണ്ടായിരുന്നു. മോന്‍സന്റെ പെരുമാറ്റത്തില്‍ ആര്‍ക്കും സംശയം തോന്നിയിരുന്നില്ല. 
 
മോണ്‍സണ്‍ മാവുങ്കല്‍ സ്ത്രീകളെ 'വീഴ്ത്തി'യിരുന്നത് സൗന്ദര്യവര്‍ധക വസ്തുക്കള്‍ നല്‍കിയാണ്. 'കോസ്മറ്റോളജിസ്റ്റ്' എന്നുപറഞ്ഞ് നടന്നിരുന്ന ഇയാള്‍, ചില സൗന്ദര്യവര്‍ധക വസ്തുക്കള്‍ ചികിത്സയുടെ ഭാഗമായി നല്‍കിയിരുന്നു. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത വിലകൂടിയ സൗന്ദര്യവര്‍ധക വസ്തുക്കളായിരുന്നു ഇവ. അതിനാല്‍ത്തന്നെ പലര്‍ക്കും ഫലപ്രാപ്തിയും ലഭിച്ചിരുന്നു. ഈ വിവരം പരസ്പരം പറഞ്ഞ് കൂടുതല്‍പേര്‍ അറിഞ്ഞു. ഇത്തരത്തില്‍ നിരവധിപേര്‍ മോന്‍സന്റെ അടുക്കല്‍ എത്തിയിരുന്നു. ചില ഉന്നതരുടെ ഭാര്യമാരും സൗന്ദര്യചികിത്സ തേടി എത്തിയിരുന്നതായാണ് വിവരം. സൗജന്യമായി സൗന്ദര്യവര്‍ധക വസ്തുക്കള്‍ നല്‍കി സ്ത്രീകളെ കൈയിലെടുക്കാനുള്ള പ്രാവീണ്യവും മോന്‍സണ്‍ കാണിച്ചിരുന്നു. 
 
വിദേശത്തുനിന്ന് ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ വന്ന വനിതയെ മോണ്‍സണ്‍ 'വീഴ്ത്തി'യത് സാരിയുടുക്കാന്‍ പഠിപ്പിച്ചാണ്. ഇവരോട് പ്രധാന ചടങ്ങുകളില്‍ സാരി ധരിച്ച് വരാന്‍ നിര്‍ദേശിക്കുകയും സാരിയുടുക്കാന്‍ ഇയാള്‍ പഠിപ്പിക്കുകയും ചെയ്തു. പിന്നീട് ഇരുവരും അടുത്ത സുഹൃത്തുക്കളായി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

അറസ്റ്റ് ചെയ്യാനെത്തിയ എസ്.ഐയെ കടിച്ച് പോക്‌സോ കേസ് പ്രതി

എംപോക്‌സ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവരില്‍ രോഗലക്ഷണമുണ്ടെങ്കില്‍ ആരോഗ്യവകുപ്പിനെ അറിയിക്കുക

പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്ക് പീഡനം: ഒന്നും രണ്ടും പ്രതികൾക്ക് തടവ് ശിക്ഷ

നിങ്ങള്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

ബംഗാള്‍ ഉള്‍ക്കടലിന്റെ മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തമായി

അടുത്ത ലേഖനം
Show comments