Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോൻസൻ വിഷയത്തിൽ ചാനൽ ചർച്ചയ്ക്കില്ലെന്ന് കോൺഗ്രസ്

മോൻസൻ വിഷയത്തിൽ ചാനൽ ചർച്ചയ്ക്കില്ലെന്ന് കോൺഗ്രസ്
, വ്യാഴം, 30 സെപ്‌റ്റംബര്‍ 2021 (19:36 IST)
മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട ചാനൽ ചർച്ചകളിൽ പങ്കെടുക്കേണ്ടതില്ലെന്ന് കോൺഗ്രസ്. ഇത് സംബന്ധിച്ച് പാർട്ടി വക്താക്കൾക്ക് കെപിസിസി നേതൃത്വം നിർദേശം നൽകി. ചർച്ചയിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പേര് നിരന്തരം വലിച്ചിഴയ്ക്കുന്നുവെന്നാണ് കോൺഗ്രസിന്റെ ആരോപണം.ഈ സാഹചര്യത്തിലാണ് പാർട്ടിയുടെ പുതിയ തീരുമാനം.
 
മന്ത്രിമാർ ഉൾപ്പടെ നിരവധി പ്രമുഖർ മോൻസനുമായി അടുത്തബന്ധം പുലർത്തിയിട്ടും കെ സുധാകരന്റെ പേര് മാത്രം വലിച്ചിഴയ്ക്കുന്നത് പാർട്ടിക്കെതിരെയുള്ള ആസൂത്രിത ശ്രമമായാണ് കോൺഗ്രസ് നേതൃത്വം വിലയിരുത്തുന്നത്. മോൻസനെതിരെ സുധാകരൻ നിയമനടപടി സ്വീകരിക്കുന്നതിനാൽ  ഈ വിഷയത്തിൽ ചാനൽ ചർച്ചയ്ക്ക് പങ്കെടുക്കേണ്ടെന്നാണ് തീരുമാനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആസ്‌തി അഞ്ച് ലക്ഷം കോടി, ഏഷ്യയിലെ രണ്ടാമത്തെ സമ്പന്നനായി ഗൗതം അദാനി