Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോൻസന്റെ കൈവശം തിമിംഗല എല്ലുകളും, കേസെടുത്തു, പീഡനക്കേസിൽ മേക്കപ്പ്‌മാൻ അറസ്റ്റിൽ

മോൻസന്റെ കൈവശം തിമിംഗല എല്ലുകളും, കേസെടുത്തു, പീഡനക്കേസിൽ മേക്കപ്പ്‌മാൻ അറസ്റ്റിൽ
, ഞായര്‍, 24 ഒക്‌ടോബര്‍ 2021 (15:44 IST)
പുരാവസ്‌തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിന്റെ കൈവശമുണ്ടായിരുന്ന തിമിംഗലത്തിന്റെ എല്ല് വനംവകുപ്പ് കണ്ടെത്തി. മോണ്‍സന്റെ പുരാവസ്തു മ്യൂസിയത്തിലാണ് തിമിംഗിലത്തിന്റെ രണ്ട് എല്ലുകൾ സൂക്ഷിച്ചിരുന്നത്. എന്നാൽ അറസ്റ്റിന് മൂന്ന് ദിവസം മുൻപ് ഇവ മ്യൂസിയത്തിൽ നിന്നും കടത്തിയിരുന്നു. കാക്കനാട്ടെ ഒരുവീട്ടില്‍ നിന്നാണ് വനംവകുപ്പ് ഫ്‌ളൈയിങ് സ്‌ക്വാഡ് ഇവ പിടിച്ചെടുത്തത്.
 
മോന്‍സന്റെ മ്യൂസിയത്തിലുണ്ടായിരുന്ന ആനക്കൊമ്പ് അടക്കമുള്ള വസ്തുക്കള്‍ വ്യാജമാണെന്ന് നേരത്തെ അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു. എന്നാല്‍ തിമിംഗിലത്തിന്റെ എല്ല ഒറിജിനൽ ആയതിനാലാണ് ഇവ വീട്ടില്‍നിന്ന് കടത്തിയതെന്ന് അന്വേഷണ സംഘം സംശയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിവരം വനംവകുപ്പിന് കൈമാറിയത്.
 
ഇതിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മോന്‍സന്റെ അടുത്ത സഹായിയായ മേക്കപ്പ് മാൻ ജോഷിയെ പോലീസ് അറസ്റ്റ് ചെയ്‌തു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ ഈ പെണ്‍കുട്ടിയുടെ പരാതിയില്‍ മോണ്‍സനെതിരേയും പോക്‌സോ കേസ് ചുമത്തിയിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് വ്യാഴാഴ്‌ച വരെ ശക്തമായ മഴ, നാലുജില്ലകളിൽ ഓറഞ്ച് അലർട്ട്