കാലവര്‍ഷം കനക്കുന്നു; ഈ ജില്ലകള്‍ക്ക് മുന്നറിയിപ്പ്
കാലാവസ്ഥ വകുപ്പിന്റെ ദീര്‍ഘകാല പ്രവചനം അനുസരിച്ച് ജൂണ്‍ 23 മുതല്‍ 29 വരെയുള്ള ആഴ്ചയില്‍ സാധാരണയിലും കൂടിയ അളവില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്
Publish Date: Sat, 17 Jun 2023 (08:26 IST)
Updated Date: Sat, 17 Jun 2023 (08:28 IST)
കേരളത്തില്‍ വരുംദിവസങ്ങളില്‍ കാലവര്‍ഷം കനക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട അന്തരീക്ഷ ചുഴിയുടെ സ്വാധീനത്താല്‍ മിക്ക ജില്ലകളിലും ശക്തമോ, അതിശക്തമോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് 20 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകള്‍ക്ക് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാലാവസ്ഥ വകുപ്പിന്റെ ദീര്‍ഘകാല പ്രവചനം അനുസരിച്ച് ജൂണ്‍ 23 മുതല്‍ 29 വരെയുള്ള ആഴ്ചയില്‍ സാധാരണയിലും കൂടിയ അളവില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.
ഞായറാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. തിങ്കളാഴ്ച ആലപ്പുഴ, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകള്‍ക്കാണ് മുന്നറിയിപ്പ്. ചൊവ്വാഴ്ച വരെ കേരള-കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിനു നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.