Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഏപ്രിൽ മാസത്തെ റേഷൻ വിതരണം ഏപ്രിൽ 4 മുതൽ, മെയ് മാസത്തെ വിഹിതവും മുൻകൂർ വാങ്ങാം

Ration
സംസ്ഥാനത്ത് ഏപ്രില്‍ മാസത്തെ റേഷന്‍ വിതരണം ഏപ്രില്‍ 4 മുതല്‍ ആരംഭിക്കും. പെസഹ വ്യാഴം, ദുഃഖ വെള്ളി അവധികള്‍ക്ക് ശേഷം ശനിയാഴ്ചയാണ് റേഷന്‍ കടകള്‍ തുറക്കുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മെയ് സാസത്തെ വിഹിതവും മുന്‍കൂറായി വാങ്ങാവുന്നതാണ്.
 
ഏപ്രില്‍ മാസത്തെ വിഹിതം ഏപ്രില്‍ 4 മുതല്‍ ഏപ്രില്‍ 30 വരെയും മെയ് മാസത്തേത് മുന്‍കൂറായി ഏപ്രില്‍ 4 മുതല്‍ മെയ് 30 വരെയും വാങ്ങാവുന്നതാണെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു. കൂടാതെ മണ്ണെണ്ണയും ലഭ്യതയ്ക്ക് അനുസരിച്ച് ആട്ടയും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
 
പൊതുവിതരണ സംവിധാനത്തില്‍ കാര്യക്ഷമത വര്‍ധിപ്പിക്കുകയും, വിതരണവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുകയും ചെയ്യുന്നതിനായാണ് പുതിയ തീരുമാനം. തുടര്‍ച്ചയായ മാസങ്ങളില്‍ വിതരണത്തില്‍ ഉണ്ടാകുന്ന വൈകിപ്പോകലുകള്‍ ഒഴിവാക്കാനും ഇതിലൂടെ സാധിക്കും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, ഇടിമിന്നൽ ജാഗ്രതാനിർദ്ദേശം