Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെൺകുട്ടിയുമായി വാട്ട്‌സാപ്പിൽ ചാറ്റ് ചെയ്‌തു: മലപ്പുറത്ത് യുവാവിന് നേരെ സദാചാര ആക്രമണം

മലപ്പുറം
, ഞായര്‍, 22 ഓഗസ്റ്റ് 2021 (14:12 IST)
മലപ്പുറത്ത് വീണ്ടും സദാചാര അക്രമണം. മലപ്പുറം തിരൂരിനടുത്ത് ചെറിയമുണ്ടത്താണ് സദാചാര പൊലീസ് ചമഞ്ഞ് യുവാവിന് നേരെ ആക്രമണം ഉണ്ടായത്.  പെൺകുട്ടിയുമായി വാട്ട്‌സ്ആപ്പ് ചെയ്‌തുവെന്ന് ആരോപിച്ചാണ് മലപ്പുറത്ത് സൽമാനുൽ ഹാരിസ് എന്ന യുവാവിന് നേരെ ഒരു സംഘം യുവാക്കൾ അക്രമിച്ചത്.
 
ഇയാളെ മർദ്ദിക്കുന്ന ദൃശ്യം മൊബൈൽ ‌ഫോണിൽ പകർത്തി അക്രമസംഘം പ്രചരിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ സൽമാനുൽ ഹാരിസിന്റെ അമ്മ സുഹ്റ പൊലീസിലും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന മകനെയാണ് ആക്രമിച്ചതെന്ന് സുഹ്റ പരാതിയിൽ ആരോപിച്ചു. ഇന്നലെ നാല് മണിയോടെയാണ് സംഭവമുണ്ടായത്. 23 വയസുകാരനാണ് സൽമാനുൽ ഹാരിസ്. പ്രതികൾ പ്രായപൂർത്തിയാവാത്തവരാണെന്നാണ് വിവരം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഫ്‌ഗാനിൽ നിന്നും 168 പേരെ ഇന്ത്യയിലെത്തിച്ചു, രജിസ്റ്റർ ചെയ്‌ത എല്ലാ മലയാളികളും നാട്ടിലെത്തിയെന്ന് കേന്ദ്രം