Publish Date: Wed, 12 Jan 2022 (17:20 IST)
Updated Date: Wed, 19 Jan 2022 (20:06 IST)
തിരുവനന്തപുരം:വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും മത്സ്യത്തൊഴിലാളികൾ എടുത്ത കടങ്ങളുടെ തിരിച്ചുപിടിക്കൽ നടപടികൾക്ക് പ്രഖ്യാപിച്ച മോറട്ടോറിയം കാലാവധി നീട്ടി. ജനുവരി മുതൽ ആറ് മാസത്തേക്കാണ് ദീർഘിപ്പിച്ചത്.
മത്സ്യബന്ധനോപകരണങ്ങൾ വാങ്ങൽ, ഭവന നിർമ്മാണം,കുട്ടികളുടെ വിദ്യാഭ്യാസം,ചികിത്സ,പെണ്മക്കളുടെ വിവാഹം എന്നീ ആവശ്യങ്ങൾക്ക് ഡിസംബർ 2008 വരെ മത്സ്യത്തൊഴിലാളികൾ എടുത്ത വായ്‌പകളിലുള്ള മോറട്ടോറിയമാണ് ദീർഘിപ്പിച്ചത്. തുടങ്ങിവെച്ചതോ തുടർന്ന് വന്നതോ ആയ ജപ്‌തി നടപടികൾ ഉൾപ്പെടെയുള്ളവയിൽ ആനുകൂല്യം ലഭിക്കും.