Select Your Language

Notifications

webdunia
webdunia
webdunia
Sunday, 6 April 2025
webdunia

എന്നെ പരസ്യമായി വേശ്യയെന്ന് വിളിച്ചു, 50,000 രൂപ വാങ്ങി: സിഐ സുധീറിനെതിരെ പരാതിയുമായി ഒരു യുവതി കൂടി

മോഫിയ
, ബുധന്‍, 24 നവം‌ബര്‍ 2021 (13:42 IST)
മോഫിയ പർവീനിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ആലുവ സിഐ സി എൽ സുധീറിനെതിരെ മറ്റൊരു യുവതി കൂടി രംഗത്ത്. ഇന്ന് മോഫിയയുടെ പേരാണ് കേട്ടതെങ്കിൽ നാളെ എന്റെ പേര് കേൾക്കേണ്ടിവരുമെന്ന് പറഞ്ഞുകൊണ്ടാണ് യുവതി സിഐക്കെതിരെ ആരോപണം ഉന്നയിച്ചത്.
 
ഗാർഹിക പീഡന വിഷയത്തിൽ പരാതി പറയാനെത്തിയ യുവതിയുടെ പരാതി  രേഖപ്പെടുത്താൻ പോലും സിഐ തയ്യാറായില്ലെന്നാണ് ആരോപണം. ഭർത്താവ് എന്റെ കയ്യും കാലും തല്ലിയൊടിച്ചു. ദേഹം മുഴുവൻ സിഗരറ്റ് പൊള്ളിച്ചിരുന്നു. ഇതിനെതിരെ പരാതിയുമായാണ് പോലീസിലെത്തിയത്. എന്നാൽ ഭർത്താവും സിഐ‌യും ചേർന്ന് കേസ് ഒതുക്കി തീർത്തു. യുവതി പറഞ്ഞു.
 
സുധീറിന് മനസാക്ഷിയെന്നൊരു സാധനമില്ലെന്നും പണത്തിന് വേണ്ടി അയാൾ എന്തുചെയ്യുമെന്നും യുവതി പറയുന്നു. തന്നെ മാനസികരോഗിയാക്കി ചിത്രീകരിച്ചെന്നും കേസൊതുക്കി തീർക്കാൻ ഭർത്താവിൽ നിന്നും 50,000 രൂപ സിഐ വാങ്ങിച്ചെന്നും പരസ്യമായി തന്നെ വേശ്യ എന്ന് വിളിച്ചെന്നും യുവതി ആരോപിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിഐ‌ക്കെതിരെ നടപടി വന്നേക്കും, ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തണമെന്ന് ആവശ്യം ശക്തം