Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗുരുവായൂർ ക്ഷേത്രത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ: ദർശനത്തിന് കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധം

ഗുരുവായൂർ ക്ഷേത്രത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ: ദർശനത്തിന് കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധം
, ബുധന്‍, 23 ഡിസം‌ബര്‍ 2020 (19:25 IST)
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തൃശൂർ ജില്ല കളക്‌ടർ ഉത്തരവിട്ടു. വെർച്വൽ ക്യൂ വഴി പ്രതിദിനം 2000 പേർക്ക് മാത്രമേ ദർശനത്തിന് അനുമതി ഉണ്ടാകുകയുള്ളു.
 
ക്ഷേത്രദർശനത്തിന് 10 വയസിന് താഴെയും 60 വയസിന് മുകളിലും ഉള്ളവർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തിൽ വെച്ച് ദിവസം 25 വിവാഹങ്ങൾ മാത്രം നടത്താനാണ് അനുമതിയുള്ളത്. ഒരു വിവാഹചടങ്ങിൽ പരമാവധി 12 പേർ മാത്രമേ പാടുള്ളു. ഇവർ എല്ലാവരും തന്നെ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇതാദ്യമായാണ് ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ജെല്ലിക്കെട്ട് നടത്താന്‍ തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ അനുമതി