കൂടുതൽ എംഎൽഎമാർ പിന്തുണച്ചത് വേണുഗോപാലിനെ; സതീശനെ തിരഞ്ഞെടുക്കാനുള്ള കാരണം പറയാതെ എഐസിസി
എംഎൽഎമാരുടെ കൂടുതൽ പിന്തുണ കെസിക്ക് ആയിരുന്നില്ലേ എന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു 'അതെ' എന്നായിരുന്നു കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപാ ദാസ്മുൻഷി പറഞ്ഞത്
Publish Date: Thu, 14 May 2026 (17:58 IST)
Updated Date: Thu, 14 May 2026 (18:00 IST)
കേരളത്തിൽ നിന്നുള്ള എംഎൽഎമാരിൽ കൂടുതൽ പേരും പിന്തുണച്ചത് കെ.സി.വേണുഗോപാലിനെയെന്ന് സ്ഥിരീകരിച്ച് എഐസിസി. എന്നാൽ വി.ഡി.സതീശനെ മുഖ്യമന്ത്രിയായി തീരുമാനിക്കാനുള്ള കാരണം ദേശീയ നേതൃത്വം വ്യക്തമാക്കിയിട്ടില്ല.
എംഎൽഎമാരുടെ കൂടുതൽ പിന്തുണ കെസിക്ക് ആയിരുന്നില്ലേ എന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു 'അതെ' എന്നായിരുന്നു കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപാ ദാസ്മുൻഷി പറഞ്ഞത്. എന്നാൽ ഹൈക്കമാൻഡിനു മുകളിൽ ഒന്നുമില്ലെന്നും അവർ കൂട്ടിച്ചേർത്തു.
40 ലേറെ എംഎൽഎമാരാണ് കെ.സി.വേണുഗോപാലിനെ പിന്തുണച്ചത്. അതേസമയം എംഎൽഎമാരിൽ ഏറ്റവും കുറവ് പിന്തുണ വി.ഡി.സതീശനാണ്. എന്നിട്ടും എന്ത് അടിസ്ഥാനത്തിലാണ് സതീശനെ മുഖ്യമന്ത്രിയാക്കിയതെന്ന് ദേശീയ നേതൃത്വം വ്യക്തമാക്കുന്നില്ല.