Publish Date: Sat, 25 Dec 2021 (08:03 IST)
Updated Date: Sat, 25 Dec 2021 (08:08 IST)
സംസ്ഥാനത്ത് എട്ട് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം (ഒന്ന്), കൊല്ലം (ഒന്ന്), ആലപ്പുഴ (രണ്ട്), എറണാകുളം (രണ്ട്), തൃശൂര്‍ (രണ്ട്) എന്നിവിടങ്ങളിലാണ് പുതുതായി ഒമിക്രോൺ സ്ഥിരീകരിച്ചത്.
റഷ്യ, നമീബിയ,ഖത്തർ,യുകെ,യുഎഇ,കെനിയ എന്നിവിടങ്ങളിൽ നിന്നെത്തിയവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 37 ആയി.അതേസമയം സംസ്ഥാനത്ത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ഒമിക്രോണ്‍ പോസിറ്റീവായ യു.കെയില്‍നിന്നു വന്ന എറണാകുളം സ്വദേശിയെ (39) ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്‌തു. തുടര്‍ പരിശോധനയില്‍ നെഗറ്റീവായതിനെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ് ചെയ്തത്.