Webdunia - Bharat's app for daily news and videos

Install App

ചിങ്ങമാസത്തിലെ ശുഭമുഹൂർത്തം: ഗുരുവായൂരിൽ ഇന്ന് മാത്രം 270ലേറെ വിവാഹങ്ങൾ!

Webdunia
ഞായര്‍, 21 ഓഗസ്റ്റ് 2022 (09:59 IST)
ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് റെക്കോർഡ് വിവാഹങ്ങൾ. ഇന്ന് മാത്രം 270ലേറെ വിവാഹങ്ങൾ നടക്കുമെന്നാണ് റിപ്പോർട്ടുകൾ. തിരക്ക് പരിഗണിച്ച് മൂന്ന് മണ്ഡപങ്ങൾക്ക് പുറമെ 2 താത്കാലിക മണ്ഡപങ്ങൾ കൂടി ഒരുക്കിയിട്ടുണ്ട്.
 
ചിങ്ങമാസത്തിൽ മുഹൂർത്തമുള്ള ദിവസമായതും ഇന്ന് അവധിയുള്ളതുമാണ് തിരക്ക് ഉയരാൻ കാരണം. 2017 ആഗസ്റ്റ് 27നാണ് ഗുരുവായൂരിൽ ഏറ്റവുമധികം വിവാഹങ്ങൾ നടന്നത്. അന്ന് 277 വിവാഹങ്ങളാണ് ക്ഷേത്രത്തിൽ വെച്ച് നടന്നത്. ഈ റെക്കോർഡ് ഇന്ന് തകർക്കപ്പെട്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ. കല്യാണത്തിനുള്ള തിരക്ക് നിയന്ത്രിക്കാൻ ഉദ്യോഗസ്ഥസംഘം ഇന്ന് ക്ഷേത്രത്തിൽ ഉണ്ടാകും.
 
മുഹൂർത്ത സമയം നോക്കി ഓരോ സംഘത്തെയും സുരക്ഷാ ഉദ്യോഗസ്ഥർ കല്യാണമണ്ഡപത്തിൽ എത്തിക്കും. ഉച്ചയ്ക്ക് 12:30 വരെയാണ് മുഹൂർത്തങ്ങൾ ഉള്ളത്. ഫോട്ടോഗ്രാഫർ ഉൾപ്പടെ പരമാവധി 20 പേർക്ക് മാത്രമാണ് കല്യാണമണ്ഡപത്തിന് സമീപത്തേക്ക് പ്രവേശനമുള്ളു. തിരക്ക് കണക്കിലെടുത്ത് ദർശനത്തിനായി പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുരുഷ പ്രേക്ഷകർ ലോകയ്ക്ക് കയ്യടിച്ചത് കണ്ട് അതിശയിച്ചു: കല്യാണി പ്രിയദർശൻ

Nepal Social Media ban: സോഷ്യൽ മീഡിയ നിരോധിച്ചു, നേപ്പാളിൽ തെരുവിലിറങ്ങി ജെൻ സി, സംഘർഷത്തിൽ ഒരു മരണം

സിന്നറെ വീഴ്ത്തി അൽക്കാരസിന് യു എസ് ഓപ്പൺ കിരീടം, ഒന്നാം റാങ്കിൽ തിരിച്ചെത്തി

യുവതിക്ക് മെസേജ് അയച്ച സംഭവത്തിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പതിനാറുകാരിയെ പീഡിപ്പിച്ചത്തിന് റിമാന്‍ഡില്‍ കിടന്നതിന് ശേഷം വീണ്ടും പീഡിപിച്ചു; പ്രതിക്ക് ഇരുപത്തിമൂന്ന് വര്‍ഷം തടവ്

മഴയുള്ളപ്പോള്‍ AC ഉപയോഗിക്കാമോ? ഇക്കാര്യങ്ങള്‍ അറിയണം

രാജീവ് ചന്ദ്രശേഖർ പ്രസിഡൻ്റായ ശേഷം ബിജെപിയുടെ പ്രതിമാസ ചെലവ് നാലിരട്ടി, നേതൃത്വത്തിന് പരാതി

മാതാവിന് ചെലവിനു പണം നൽകാത്ത മകനെ കോടതി ജയിലിലടച്ചു

ഇന്ത്യയ്ക്കും ചൈനയ്ക്കും എതിരെ 100 ശതമാനം തീരുവ ചുമത്തണം, യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ട് ട്രംപ്

അടുത്ത ലേഖനം
Show comments