Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒറ്റ ദിവസം ഒരു ലക്ഷത്തിലേറെ ഭക്തർ, ശബരിമലയിൽ സീസണിലെ റെക്കോർഡ് തിരക്ക്

Sabarimala

അഭിറാം മനോഹർ

, ചൊവ്വ, 24 ഡിസം‌ബര്‍ 2024 (15:53 IST)
ശബരിമല സന്നിധാനത്ത് ദര്‍ശനത്തിനെത്തിയ ഭക്തരുടെ എണ്ണം തിങ്കളാഴ്ച (ഡിസംബര്‍ 23) ഒരുലക്ഷം കവിഞ്ഞു. 1,06,621 ഭക്തരാണ് തിങ്കളാഴ്ച ദര്‍ശനം നടത്തിയത്. സീസണിലെ റെക്കോഡ് തിരക്കാണിത്. സ്പോട്ട് ബുക്കിങ് വഴി 22,769 പേരും പുല്‍മേട് വഴി 5175 പേരുമാണ് എത്തിയത്.തിങ്കളാഴ്ച വരെ 30,78,049 ഭക്തരാണ് എത്തിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 4,45,908 പേര്‍ കൂടുതലാണിത്.
 
 കഴിഞ്ഞവര്‍ഷം ഈ കാലയളവു വരെ 26,41,141 പേരാണ് എത്തിയത്. ഇത്തവണ സ്പോട്ട് ബുക്കിങ് വഴി 5,33,929 പേരും പുല്ലുമേട് വഴി 69504 പേരും എത്തി. പുല്ലുമേടുവഴി എത്തുന്നവരുടെ എണ്ണത്തിലും കാര്യമായ വര്‍ധനയുണ്ട്. കഴിഞ്ഞവര്‍ഷം ഈ സമയം വരെ പുല്ലുമേട് വഴി എത്തിയത് 57,854 പേരാണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തിന്റേത് എല്ലാ കുട്ടികളെയും ചേര്‍ത്ത് നിര്‍ത്തുന്ന നയം പരീക്ഷയില്‍ തോല്‍പ്പിക്കുന്നത് നയമല്ല; കേന്ദ്ര ഭേദഗതിക്കെതിരെ മന്ത്രി വി ശിവന്‍കുട്ടി