കാനന പാതയിലൂടെയുള്ള സഞ്ചാരസമയം ദീര്‍ഘിപ്പിച്ചു
പുതുക്കിയ സമയക്രമം അനുസരിച്ച് അഴുതക്കടവിലെ പ്രവേശന സമയം രാവിലെ 7 മുതല്‍ ഉച്ചതിരിഞ്ഞ് 3.30 വരെയും
ശബരിമല മണ്ഡലമകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് മുക്കുഴി, അഴുതക്കടവ് കാനനപാതയിലെ സഞ്ചാരസമയം ദീര്‍ഘിപ്പിച്ച് ഇടുക്കി ജില്ലാ കലക്ടര്‍ ഉത്തരവായി.
തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഒരു മണിക്കൂര്‍ അധികമായി അനുവദിച്ചിരിക്കുന്നത്.
പുതുക്കിയ സമയക്രമം അനുസരിച്ച് അഴുതക്കടവിലെ പ്രവേശന സമയം രാവിലെ 7 മുതല്‍ ഉച്ചതിരിഞ്ഞ് 3.30 വരെയും, മുക്കുഴിയിലെ പ്രവേശന സമയം രാവിലെ 7 മുതല്‍ വൈകീട്ട് 4 വരെയും ആയിരിക്കും.
അതേസമയം സത്രത്തിലെ പ്രവേശന സമയം രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയെന്നുള്ളത് തുടരും.