Webdunia - Bharat's app for daily news and videos

Install App

മകന്റെ വിവാഹം 'മുടക്കാൻ' അമ്മയുടെ ക്വട്ടേഷൻ; ഇടപെട്ട് കോടതി

വരനും പ്രതിശ്രുത വധുവും പിതാവും ഒരുമിച്ചാണ് കോടതിയിൽ എത്തിയത്.

റെയ്‌നാ തോമസ്
ബുധന്‍, 5 ഫെബ്രുവരി 2020 (12:10 IST)
മകന്റെ വിവാഹം മുടക്കാൻ അമ്മ ക്വട്ടേഷൻ നൽകി. സംഭവം കേരളത്തിലാണ്. തിരുവനന്തപുരം മ്യൂസിയം സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന സ്ത്രീ വിവാഹം മുടക്കാൻ നഗരത്തിലെ കുപ്രസിദ്ധ ഗുണ്ടാത്തലവന് ക്വട്ടേഷൻ കൊടുത്തതെന്ന പരാതിയുമായി മകൻ പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. 
 
വരനും പ്രതിശ്രുത വധുവും പിതാവും ഒരുമിച്ചാണ് കോടതിയിൽ എത്തിയത്. ഒടുവിൽ കേസിൽ പൊലീസ് സംരക്ഷണത്തിൽ വിവാഹം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. 
 
വാട്‌സാപ്പിൽ മാതാവ് മകനയച്ച ഭീഷണി സന്ദേശങ്ങൾ അടങ്ങുന്ന സിഡി പരിശോധിച്ച ശേഷമാണ് കോടതി ഉത്തരവിട്ടത്. മാതാവിന് പ്രത്യേക ദൂതൻ വഴി കോടതി നോട്ടീസ് അയച്ചെങ്കിലും കുറ്റാരോപിതയായ സ്ത്രീ സ്ഥലത്ത് ഇല്ലെന്ന് പറഞ്ഞ് ഭർത്താവ് ഒഴിവാക്കി.
 
സ്ഥലം എസ്ഐ മുഖാന്തരം നോട്ടീസ് നൽകാമെന്നു സർക്കാർ അഭിഭാഷകൻ അറിയിച്ചെങ്കിലും വിവാഹം അടുത്ത സാഹചര്യത്തിൽ സമയക്കുറവുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി ആവശ്യത്തിനു പൊലീസിനെ കൺവെൻഷൻ സെന്ററിലും പരിസരത്തും വിന്യസിക്കാൻ നിർദേശിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗിരീഷ് കുമാര്‍ ജെയ്‌സിയെ പരിചയപ്പെടുന്നത് ഡേറ്റിങ് ആപ്പ് വഴി; കൊലപാതകത്തിനു പദ്ധതിയിട്ടത് പണം തട്ടാന്‍, ഗൂഢാലോചനയില്‍ ഖദീജയും !

തീര്‍ത്ഥാടകരെ സ്വാമി എന്നു വിളിക്കണം, തിരക്ക് നിയന്ത്രിക്കാന്‍ വടി വേണ്ട, ഫോണിനും വിലക്ക്; ശബരിമലയില്‍ പൊലീസിനു കര്‍ശന നിര്‍ദേശം

തൃപ്രയാര്‍ ഏകാദശി: ഇന്ന് വൈകിട്ട് ഗതാഗത നിയന്ത്രണം

തൃശൂരില്‍ തടിലോറി പാഞ്ഞുകയറി ഉറങ്ങിക്കിടന്ന അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

അടുത്ത ലേഖനം
Show comments