Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമ്മയെയും മകനെയും പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി

അമ്മയെയും മകനെയും പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി
, വെള്ളി, 10 മാര്‍ച്ച് 2023 (17:47 IST)
കൊല്ലം: അമ്മയെയും മകനെയും തീ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ചവറ തേവലക്കര അരിനല്ലൂരിലെ വീടിനുള്ളിലാണ് - സന്തോഷ് ഭവനിൽ - പരേതനായ വർഗീസിന്റെ ഭാര്യ ലില്ലി (62), സെക്രട്ടറിയേറ്റ് ജീവനക്കാരനായ മകൻ സോണി (40) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
 
കഴിഞ്ഞ ദിവസം രാവിലെ വീട്ടിനുളിൽ നിന്ന് പുക ഉയരുന്നത് കണ്ട സമീപ വാസികൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഗേറ്റും വീടും പൂട്ടിയ നിലയിലായിരുന്നു. പോലീസ് എത്തി വാതിൽ പൊളിച്ചാണ് അകത്തു കടന്നത്. വീടിന്റെ ഹാളിൽ ഇരുവരെയും മരിച്ച നിലയിലാണ് കണ്ടെത്തിയത്.
 
വീട്ടിനുള്ളിലെ എല്ലാ മുറികളിലെയും ഉപകരണങ്ങൾ ഉൾപ്പെടെ എല്ലാം കാത്തിരുന്നു. ചവറ, ശാസ്‌താംകോട്ട എന്നീ സ്ഥലങ്ങളിലെ അഗ്നിരക്ഷാ സേന എത്തിയാണ് തീയണച്ചത് വീട്ടിനുള്ളിൽ നിന്ന് പകുതി പെട്രോൾ ഒഴിഞ്ഞ കുപ്പി കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.    
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പോക്സോ കേസിൽ മധ്യവയസ്കനായ പ്രതിക്ക് 31 വർഷത്തെ കഠിന തടവ്