ഐശ്വര്യവും സമ്പൽസമൃദ്ധിക്കുമായി പ്ലസ്ടു വിദ്യാർത്ഥിനിയെ മന്ത്രവാദിയെ കൊണ്ട് കല്യാണം കഴിപ്പിച്ച് പീഡനം; അമ്മയടക്കം മൂന്ന് പേർ അറസ്റ്റിൽ

പെണ്‍കുട്ടിയുടെ അമ്മയെയും ഇവരുടെ രണ്ടാം ഭര്‍ത്താവിനെയും ഭര്‍ത്താവിന്റെ സുഹൃത്തായ മന്ത്രവാദിയുമാണ് സംഭവത്തില്‍ അറസ്റ്റിലായത്.

കെ കെ
ഞായര്‍, 26 ജനുവരി 2020 (14:07 IST)
പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ മന്ത്രവാദിയെക്കൊണ്ട് വിവാഹം കഴിപ്പിച്ച് പീഡിപ്പിച്ച കേസില്‍ അമ്മയുള്‍പ്പെടെ അറസ്റ്റിലായി. മന്ത്രവാദത്തിന്റെ മറവിലായിരുന്നു പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ അമ്മയെയും ഇവരുടെ രണ്ടാം ഭര്‍ത്താവിനെയും ഭര്‍ത്താവിന്റെ സുഹൃത്തായ മന്ത്രവാദിയുമാണ് സംഭവത്തില്‍ അറസ്റ്റിലായത്. രണ്ടാം ഭര്‍ത്താവ് നേരത്തെ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ സഹോദരിയെ പീഡിപ്പിച്ചതിന് ശിക്ഷ അനുവദിച്ചിരുന്നയാളാണ്.
 
തലയല്‍ ആലുവിള വണ്ടിത്തടം കരിപ്ലാംവിള പുത്തന്‍ വീട്ടില്‍ സുനു എന്നു വിളിക്കുന്ന വിനോദാണ് അറസ്റ്റിലായ മന്ത്രവാദി.അമ്മൂമ്മയ്‌ക്കൊപ്പം താമസിക്കുകയായിരുന്ന 17-കാരിയാണ് പീഡനത്തിനിരയായത്. കുട്ടിയെ അമ്മ താമസിക്കുന്ന വീട്ടില്‍ വിളിച്ചുവരുത്തുകയും വീട്ടില്‍ ഐശ്വര്യം ലഭിക്കുന്നതിനെന്നുപറഞ്ഞ് മന്ത്രവാദിയെ കല്യാണം കഴിക്കാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ സമ്മതമില്ലാതെ അടുത്ത ക്ഷേത്രത്തില്‍വച്ച് താലി കെട്ടിയശേഷം ഇവരോടൊപ്പം താമസിപ്പിച്ച് പീഡനത്തിന് ഒത്താശ ചെയ്യുകയായിരുന്നു. പിന്നീട് കുട്ടിയെ സ്‌കൂളില്‍ വിട്ടിരുന്നില്ല.
 
അമ്മയുടെ വീട്ടില്‍നിന്നു കഴിഞ്ഞദിവസം രക്ഷപ്പെട്ട കുട്ടി അമ്മൂമ്മയുടെ വീട്ടിലെത്തിയശേഷം സ്‌കൂള്‍ അധികൃതരെ വിവരമറിയിച്ചപ്പോഴാണ് വിവരങ്ങള്‍ പുറത്തറിഞ്ഞത്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസ് കഴിഞ്ഞ ദിവസമാണ് പ്രതികളെ പിടികൂടിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെല്ലാം കേന്ദ്ര ഏജന്‍സികള്‍ പെട്ടെന്ന് സജീവമാകും: ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ശിവന്‍കുട്ടി

കാര്യവട്ടം കാമ്പസിലെ ജാതി അധിക്ഷേപം: സംസ്‌കൃത വിഭാഗം മേധാവി ജാമ്യാപേക്ഷ നല്‍കി, പരാതിക്കാരന്റെ ഭാഗം കേള്‍ക്കാന്‍ കോടതി

അതിക്രമങ്ങളില്‍ പതറരുത്, മിത്ര ഹെല്‍പ്പ് ലൈന്‍ ഇതുവരെ തുണയായത് 5.66 ലക്ഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും

ആലപ്പുഴയില്‍ 10 വയസ്സുകാരന് അമീബിക് അണുബാധ, ഉറവിടം വ്യക്തമല്ല

അറബിക് ഫുഡ് സംസ്‌കാരം മലയാളികളുടെ ആരോഗ്യത്തെ മോശമായി ബാധിച്ചെന്നു പഴയിടം

അടുത്ത ലേഖനം
Show comments