കുഞ്ഞിനെ ഉപേക്ഷിച്ച് പോയ യുവതിയും കാമുകനും അറസ്റ്റില്‍
ചെറുപ്പളശ്ശേരിയിൽ രണ്ട് വയസ്സുള്ള കുഞ്ഞിനെ വീട്ടിൽ തനിച്ചാക്കി കാമുകനൊപ്പം ഇറങ്ങിയപ്പോയ യുവതിയും കാമുകനും അറസ്റ്റിൽ
Publish Date: Thu, 23 Jan 2020 (08:02 IST)
Updated Date: Thu, 23 Jan 2020 (08:04 IST)
ചെറുപ്പളശ്ശേരിയിൽ രണ്ട് വയസ്സുള്ള കുഞ്ഞിനെ വീട്ടിൽ തനിച്ചാക്കി കാമുകനൊപ്പം ഇറങ്ങിയപ്പോയ യുവതിയും കാമുകനും അറസ്റ്റിൽ. കുട്ടിയുടെ അമ്മ ഷഫ്നത്ത്, കാമുകനായ മുന്നൂർക്കോട് പുലാക്കൽ വീട്ടിൽ മുഹമ്മദ് ബെൻഷാം എന്നിവരെയാണ് ചെറുപ്പളശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.
കുട്ടിയുടെ പിതാവ് റഫീക്കിന്‍റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ചൊവ്വാഴ്ച അർദ്ധരാത്രിയിലാണ് സംഭവം.