Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവന്‍ എല്ലാ കാര്യങ്ങളും മനസിലാക്കി, പുറത്തറിഞ്ഞാല്‍ മാനം പോകും; അടിമാലിയില്‍ സ്വന്തം മകനെ അമ്മ മര്‍ദിച്ച് മൃതപ്രായനാക്കിയതിന് പിന്നിലെ കാരണം!

അടിമാലിയില്‍ അമ്മ സ്വന്തം മകനം ക്രൂരമായി മര്‍ദ്ദിച്ച് കൊല്ലാറാക്കിയത് എന്തിനെന്ന് കേട്ടാല്‍ ആരും നടുങ്ങിപ്പോരും

അടിമാലി
കൊച്ചി , ബുധന്‍, 24 ഓഗസ്റ്റ് 2016 (14:12 IST)
അടിമാലിയില്‍ ഒമ്പതുവയസുകാരനെ അമ്മ മര്‍ദ്ദിച്ചു കൊല്ലാനാക്കിയതിന് കാരണം പരപുരുഷ ബന്ധമെന്ന് സൂചന. അമ്മയുടെ അവിഹിത ബന്ധം മകന്‍ മനസിലാക്കിയതും കാര്യങ്ങള്‍ അവന്‍ പുറത്ത് പറയുമെന്ന ഭയവുമാണ് മകനെ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കാന്‍ അമ്മയെ പ്രേരിപ്പിച്ചത്. കുട്ടിയുടെ അച്ഛന്‍ ക്രിമിനല്‍ കേസില്‍ ശിക്ഷ അനുഭവിച്ച് വരികയാണ്. 
 
തന്റെ അവിഹിത ബന്ധം മകന്‍ പുറത്തറിയിക്കും എന്ന് ഭയന്ന അമ്മ ഇരുമ്പുവടികൊണ്ടും പൊതിച്ച തേങ്ങകൊണ്ടും ബാലനെ ക്രൂരമായി മര്‍ദ്ദിക്കുകയും തിളച്ചവെള്ളം ദേഹത്തൊഴിച്ച് പൊള്ളിക്കുകയും ചെയ്തു. കുട്ടി ക്രൂര മര്‍ദ്ദനത്തിന് ഇരയായ വിവരം ബന്ധുക്കള്‍ അറിഞ്ഞതോടെയാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ ഇക്കാര്യം അറിയിക്കുന്നത്. ഇതനുസരിച്ച് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പൊലീസും വീട്ടിലെത്തി കുട്ടിയെ രക്ഷിക്കുകയായിരുന്നു. ആദ്യം അടിമാലിയിലെ ആശുപത്രിയിലായിരുന്നു കുട്ടിയെ എത്തിച്ചത്. 
 
പരിക്ക് ഗുരുതരമായതിനാല്‍ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ പകുതി വഴിക്കുവെച്ച് അമ്മ മകമെയും കൂട്ടി എറണാകുളത്തേക്ക് തിരിച്ചു. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് കുറെ ദിവസങ്ങളായി മര്‍ദ്ദനമേറ്റ പാടുകള്‍ കുട്ടിയുടെ ദേഹത്തുണ്ട്. പുറത്തും കൈകാലുകള്‍ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്. കുട്ടിയുടെ അമ്മയും ബന്ധുക്കളും തമ്മില്‍ കാര്യമായ ബന്ധം ഇല്ലെന്നാണ് സൂചന. വീട്ടിലുണ്ടായിരുന്നപ്പോള്‍ കുട്ടിയുടെ അച്ഛനും മര്‍ദ്ദിക്കാറുണ്ടായിരുന്നെന്നു കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുധ സിംഗിന് സിക വൈറസ് ബാധയില്ല, എച്ച്1 എന്‍1 ബാധിച്ചതായി റിപ്പോര്‍ട്ട്; ഒപി ജെയ്‌ഷയെ പരിശോധനയ്‌ക്ക് വിധേയമാക്കും