Select Your Language

Notifications

webdunia
webdunia
webdunia
webdunia

മകളുടെ വിവാഹച്ചടങ്ങിനിടെ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മ മരിച്ചു; ക്ഷേത്രത്തില്‍ വിവാഹ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ ആത്മഹത്യാശ്രമം നടന്നത് വീട്ടില്‍

കോവളം , വെള്ളി, 1 ജൂലൈ 2016 (11:23 IST)
മകളുടെ വിവാഹദിനത്തില്‍ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മ മരിച്ചു. പൂങ്കുളം വയലിന്‍കര വീട്ടില്‍ തുളസിയുടെ ഭാര്യ സുനിത (37)യാണ് തീ കൊളുത്തി മരിച്ചത്. അന്യസമുദായത്തില്‍പ്പെട്ട യുവാവുമായി പ്രണയത്തിലായിരുന്ന സുനിതയുടെ മകളുടെ വ്യാഴാഴ്ച ആയിരുന്നു. ഇരുവീട്ടുകാരുടെയും സമ്മതപ്രകാരമായിരുന്നു ഇവരുടെ വിവാഹം തീരുമാനിച്ചിരുന്നത്.
 
എന്നാല്‍, വിവാഹദിവസം സുനിത തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. വിവാഹച്ചടങ്ങിനുള്ള ഒരുക്കങ്ങള്‍ ക്ഷേത്രത്തില്‍ നടക്കുന്നതിനിടെ എട്ടുമണിയോടെ വീടിനകത്ത് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
 
ശരീരത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ഇവരെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവത്തില്‍ കോവളം പൊലീസ് കേസെടുത്തിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വികസനത്തിനായി പ്രവാസികളില്‍ നിന്നും പണം സമാഹരിക്കുമെന്ന് മുഖ്യമന്ത്രി