Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാർക്‌സിസം എന്ന് എന്തിനെഴുതി? കവി മുരുകൻ കാട്ടാക്കടയ്ക്ക് വധഭീഷണി

മാർക്‌സിസം എന്ന് എന്തിനെഴുതി? കവി മുരുകൻ കാട്ടാക്കടയ്ക്ക് വധഭീഷണി
, വ്യാഴം, 8 ഏപ്രില്‍ 2021 (16:04 IST)
കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കടയ്ക്ക് നേരെ വധഭീഷണി. നിയമസഭാ തിരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽഡിഎഫിനായി മുരുകൻ കാട്ടാക്കട ഗാനങ്ങൾ എഴുതിയതിനെ തുടർന്നാണ് വധഭീഷണി.
 
അജ്ഞാതനായ ഒരാള്‍ മുരുകന്‍ കാട്ടാക്കടയെ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയത്. മനുഷ്യനാകണം എന്ന ഗാനത്തിൽ ഉയർച്ചതാഴ്ചകൾക്കതീതമായ സ്നേഹമേ, നിനക്ക് ഞങ്ങൾ പേരിടുന്നതാണ് മാർക്സിസം എന്ന വരികളുണ്ടായിരുന്നു. ഇതിൽ എന്തിന് മാർക്സിസം എന്നെഴുതി എന്ന് ചോദിച്ചുകൊണ്ടാണ് വധഭീഷണി മുഴക്കിയതെന്ന് മുരുകൻ കാട്ടാക്കട പറഞ്ഞു. 
അജ്ഞാതവ്യക്തി ഫോണിൽ രാത്രി തുടങ്ങി പുലരുവോളം കവിതയുടെ പേരിൽ വധഭീഷണി മുഴക്കിയെന്നും മുരുകൻ കാട്ടാക്കട പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് വ്യാപനം: സംസ്ഥാനത്ത് അടുത്ത മൂന്ന് ആഴ്‌ച്ച നിർണായകമെന്ന് ആരോഗ്യവകുപ്പ്