Select Your Language

Notifications

webdunia
webdunia
webdunia
webdunia

എം.ടി.വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്ന് 26 പവന്‍ സ്വര്‍ണം മോഷണം പോയി

കഴിഞ്ഞ മാസം 22 നും 30 നും ഇടയിലാണ് മോഷണം നടന്നതെന്നാണ് സൂചന

MT Vasudevan Nairs house 26 pawan gold stolen

രേണുക വേണു

, ശനി, 5 ഒക്‌ടോബര്‍ 2024 (09:20 IST)
സാഹിത്യകാരന്‍ എം.ടി.വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം. കോഴിക്കോട് നടക്കാവ് കൊട്ടാരം റോഡിലെ സിത്താര എന്ന വീട്ടിലാണ് മോഷണം നടന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന 26 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടു. നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 
 
കഴിഞ്ഞ മാസം 22 നും 30 നും ഇടയിലാണ് മോഷണം നടന്നതെന്നാണ് സൂചന. ആ സമയത്ത് എംടിയും ഭാര്യയും വീട്ടിലുണ്ടായിരുന്നില്ല. ഇന്നലെ അലമാര പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. 
 
അലമാരയ്ക്കു സമീപം സൂക്ഷിച്ചിരുന്ന താക്കോലെടുത്ത് തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. കുടുംബവുമായി ബന്ധമുള്ള ആരെങ്കിലുമാവാം മോഷണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രിയോടെയാണ് നടക്കാവ് പൊലീസില്‍ പരാതി ലഭിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അര്‍ജുന്റെ കുടുംബം നല്‍കിയ പരാതി: ലോറി ഉടമ മനാഫിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും