Webdunia - Bharat's app for daily news and videos

Install App

അറസ്റ്റു ചെയ്ത ദിവസം ദിലീപ് വിളിച്ചിരുന്നു, ആവശ്യമില്ലാതെ ഞാൻ ദിലീപിനെ വിളിക്കാറില്ല: മുകേഷ്

ദിലീപും നടിയും തമ്മിലുള്ള പ്രശ്നങ്ങൾ അറിയാമായിരുന്നു: മുകേഷ്

Webdunia
ബുധന്‍, 20 ഡിസം‌ബര്‍ 2017 (10:26 IST)
കൊച്ചിയിൽ നടി ആക്രമിക്കപ്പെ‌ട്ട വിഷയത്തിൽ ദിലീപിനെതിരെ താരങ്ങൾ മൊഴി നൽകിയിരുന്നു. ഇതിൽ മഞ്ജു വാര്യർ, സംയുക്താ വർമ, റിമി ടോമി, സിദ്ദിഖ്, കുഞ്ചാക്കോ ബോബൻ തുടങ്ങിയവരുടെ മൊഴികൾ പുറത്തു‌വന്നിരുന്നു. ഇപ്പോഴിതാ, വിഷയത്തിൽ നടനും എം എൽ എയുമായ മുകേഷ് നൽകിയ മൊഴിയും പുറത്തു വന്നിരിക്കുന്നു. മനോര ന്യൂസാണ് മൊഴി പുറത്തുവിട്ടിരിയ്ക്കുന്നത്.
 
ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിലുള്ള പ്രശ്നങ്ങൾ നേരത്തേ അറിയാമായിരു‌ന്നെങ്കിലും അവരുടെ പ്രശ്നത്തിൽ ഇതുവരെ ഇടപെട്ടിട്ടില്ലെന്നും മുകേഷ് പറയുന്നു. നടി ആക്രമിക്കപ്പെട്ടതറിഞ്ഞ് അവരെ വിളിച്ചിരുന്നു. പിന്നീട് നടിക്കു നീതി കിട്ടണം എന്ന ആവശ്യം വന്നപ്പോഴും സംസാരിച്ചു.  
 
‘അമ്മ ഷോ’ നടക്കുമ്പോൾ പള്‍സർ സുനിയാണ് തന്റെ ഡ്രൈവർ. സുനി ഓടിച്ച വാഹനം ഒരു ലോറിയുമായി തട്ടിയതിനെത്തുടർന്നാണു അയാളെ പറഞ്ഞു വിട്ടത്. അറസ്റ്റു ചെയ്ത ദിവസം ദിലീപ് തന്നെ വിളിച്ചിരുന്നു. ഫോണിൽ മിസ്ഡ് കോൾ കണ്ടിരുന്നു. എന്നാൽ ദിലീപിനെ ആവശ്യമില്ലാതെ താൻ വിളിക്കാറില്ലെന്നും മുകേഷ് പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Bank Holiday: നാളെ ബാങ്ക് അവധി

സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ ഉടന്‍ ജോലിയില്‍ പ്രവേശിക്കണം; നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സ്റ്റേറ്റ് ഡയറക്ടറുടെ അന്ത്യശാസനം

മഹാ കുംഭമേളയ്ക്ക് നാളെ സമാപനം: ഇതുവരെ എത്തയത് 62 കോടിയിലധികം ഭക്തജനങ്ങള്‍

കൊലയ്ക്കു പിന്നില്‍ ലഹരിയോ? പൊലീസിനു സൂചനകള്‍ ലഭിച്ചു, ചുറ്റിക കൊണ്ട് ഒന്നിലേറെ തവണ അടിച്ചു !

സംസ്ഥാനത്ത് അടുത്തമാസം വൈദ്യുതി ബില്‍ കുറയും; കാരണം ഇതാണ്

അടുത്ത ലേഖനം
Show comments