പാർവതിയെ വിമർശിച്ചു, നടന്റെ പോസ്റ്റ് വൈറലായി; ഒടുവിൽ മാപ്പ് പറഞ്ഞ് തലയൂരി
വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കിൽ മാപ്പ്: ഹരീഷ് പേരടി
മമ്മൂട്ടി അഭിനയിച്ച കസബയിലെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച നടി പാർവതിക്കെതിരെ നടൻ ഹരീഷ് പേരടി. പാര്‍വ്വതിയുടെ പേരെടുത്ത് പറയാതെ പരോക്ഷമായിട്ടാണ് ഹരീഷ് പേരടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. അഭിനയത്തിന്റെ എബിസിഡി അറിയാത്ത ഒരു നോട്ട്ബുക്ക് അഭിനയത്തിന്റെ നിറകുടമായ ഒരു ടെക്‌സ്റ്റ് ബുക്കിനെ തെറി വിളിച്ചതിന്റെ കലിപ്പ് തീരുന്നില്ല എന്നായിരുന്നു പോസ്റ്റ്.
പാർവതിയുടെ പേര് പരാമർശിച്ചിട്ടില്ലെങ്കിലും അത് പാർവതിയെ ആണെന്ന് എല്ലാവർക്കും മനസ്സിലായി. ഇതോടെ ഹരീഷ് പേരടിക്കെതിരെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തി. മമ്മൂട്ടിയെന്ന നടനെ പാര്‍വ്വതി വിമര്‍ശിക്കുകയോ തെറി വിളിക്കുകയോ ചെയ്തിട്ടില്ല എന്നിരിക്കെയാണ് ഹരീഷ് പേരടിയുടെ ഈ പരാമര്‍ശമെന്നതും ശ്രദ്ധേയം.
വിമര്‍ശനം കടുത്തതോടെ ഹരീഷ് പേരടി മാപ്പ് പറഞ്ഞു കൊണ്ട് മറ്റൊരു പോസ്റ്റിട്ടു. നേരിട്ട് പരാമര്‍ശിച്ചില്ലെങ്കിലും വാക്കുകള്‍ ആരെയോ മുറിപ്പെടുത്തുന്നു എന്നറിഞ്ഞതില്‍ വേദന തോന്നുന്നുവെന്നും വേദനിച്ചവരോട് സോറിയെന്നുമാണ് പുതിയ പോസ്റ്റ്.