സഹപാഠിക്ക് ഫോണില്ലെന്ന് അറിഞ്ഞപ്പോഴാണ് മുകേഷിനെ വിളിച്ചതെന്ന് വിദ്യാര്‍ത്ഥിയുടെ ബന്ധുക്കള്‍

ശ്രീനു എസ്
തിങ്കള്‍, 5 ജൂലൈ 2021 (12:21 IST)
സഹപാഠിക്ക് ഫോണില്ലെന്ന് അറിഞ്ഞപ്പോഴാണ് മുകേഷിനെ വിളിച്ചതെന്ന് വിദ്യാര്‍ത്ഥിയുടെ ബന്ധുക്കള്‍. നടനും കൊല്ലം എംഎല്‍എയുമായ മുകേഷ് ഫോണില്‍ വിളിച്ച കുട്ടിയോട് കയര്‍ത്തു സംസാരിച്ചത് ഇന്നലെ കൂടുതല്‍ വിവാദമായിരുന്നു. ഒറ്റപ്പാലം മീറ്റ്‌ന സ്വദേശിയാണ് വിദ്യാര്‍ത്ഥി. നിലവില്‍ കുട്ടിയെ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിലേക്ക് മാറ്റിയിരിക്കുകയാണ്. വിഷയം രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റെടുക്കുന്നതിനെ തുടര്‍ന്നാണ് നീക്കം.
 
അതേസമയം പത്താംക്ലാസ് വിദ്യാര്‍ത്ഥിയോട് കയര്‍ത്തുസംസാരിച്ച സംഭവത്തില്‍ വിശദീകരണവുമായി കൊല്ലം എംഎല്‍എ മുകേഷ് രംഗത്തെത്തി. വിളിച്ചയാള്‍ നിഷ്ടകളങ്കനെങ്കില്‍ എന്തിന് ആ കോള്‍ റെക്കോഡ് ചെയ്‌തെന്ന് മുകേഷ് എംഎല്‍എ ലൈവില്‍ ചോദിച്ചു. വലിയ ആസൂത്രണത്തിന്റെ ഭാഗമായാണ് ഇന്നലെ ഫോണ്‍ വന്നതെന്നും തന്നെ കുട്ടികളെ ഉപയോഗിച്ച് ഹരാസ് ചെയ്യുകയാണെന്നും എംഎല്‍എയും നടനും കൂടിയായ മുകേഷ് പറഞ്ഞു.
 
ഇതിനുമുന്‍പും കുട്ടികളെ ഉപയോഗിച്ച് ഇതുപോലെ ഫോണ്‍ വിളിപ്പിച്ചിട്ടുണ്ടെന്നും ഇരവിപുരം പൊലീസ് സ്റ്റേഷനില്‍ ഇതിന്റെ പേരില്‍ പരാതി നല്‍കിയിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. ചൂരല്‍ വച്ച് അടിക്കണമെന്ന് പറഞ്ഞത് സ്‌നേഹശാസനയാണെന്നും കുട്ടികളോട് പെരുമാറേണ്ടത് എങ്ങനെയെന്ന് തന്നെ ആരും പഠിപ്പിക്കേണ്ട കാര്യമില്ലെന്നും മുകേഷ് പറയുന്നു.
 
ഫോണ്‍വിളികള്‍ കാരണം ഒരുമണിക്കൂറില്‍ മൊബൈലിന്റെ ചാര്‍ജ് തീരുന്ന അവസ്ഥയാണെന്നാണ് മുകേഷിന്റെ വാദം. തന്നെ ആറുതവണ വിളിച്ചതും ഫോണ്‍ റെക്കോഡ് ചെയ്തതും ഗൂഢാനലോചനയെന്നും പൊലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കാനാണ് തീരുമാനമെന്നും മുകേഷ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല ദര്‍ശനത്തിനെത്തിയ രാഷ്ട്രപതിയുടെ ഹെലികോപ്റ്ററിന്റെ ടയര്‍ കോണ്‍ക്രീറ്റില്‍ താണു; പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഹെലിക്കോപ്റ്റര്‍ തള്ളി

കാബൂളില്‍ ഇന്ത്യന്‍ എംബസി ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍; താലിബാനുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ നീക്കം

രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് ശബരിമലയില്‍ ദര്‍ശനം നടത്തും; തന്ത്രി പൂര്‍ണകുംഭം നല്‍കി സ്വീകരിക്കും

ഇന്ന് അതിതീവ്ര മഴ: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഏഴുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സയന്‍സിന്റെ വിസ്മയ ലോകം തുറന്ന് ഹൈലൈറ്റ് മാള്‍ സയന്‍സ് ഫെസ്റ്റ്

അടുത്ത ലേഖനം
Show comments