Select Your Language

Notifications

webdunia
webdunia
webdunia
webdunia

വൈദ്യുതി ഉപയോഗത്തിൽ റെക്കോർഡോടെ കേരളം!

കേരളത്തില്‍ അത്യുഷ്ണം തുടരുന്നതിനനുസരിച്ച് വൈദ്യുതി ഉപയോഗവും ഉയരുന്നു

മൂലമറ്റം
മൂലമറ്റം , വെള്ളി, 29 ഏപ്രില്‍ 2016 (07:47 IST)
കേരളത്തില്‍ അത്യുഷ്ണം തുടരുന്നതിനനുസരിച്ച് വൈദ്യുതി ഉപയോഗവും ഉയരുന്നു. 80.3373 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കഴിഞ്ഞ ദിവസം കേരളത്തിലെ ഉപയോഗം. വൈദ്യുതി ബോർഡിന്റെ ചരിത്രത്തിലെ തന്നെ റെക്കോർഡാണിത്. ഉപയോഗിക്കുന്ന വൈദ്യുതിയുടെ 65 ശതമാനവും ഇപ്പോൾ പുറത്തുനിന്നാണ് കൊണ്ടുവരുന്നത്.
 
ഇടുക്കി ഡാമിലെ ജലനിരപ്പ് ഇന്നലെ സംഭരണശേഷിയുടെ 26.037 ശതമാനമായ 2324.38 അടിയിലെത്തി. കഴിഞ്ഞ വർഷത്തെക്കാൾ 24.82 അടി കുറവ്. 559.267 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനാവശ്യമായ വെള്ളമാത്രമാണിത്.  മൂലമറ്റം വൈദ്യുതി നിലയത്തിൽ ഇന്നലെ  9.649 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാനനഷ്‌ടക്കേസ് നല്കിയത് ഉമ്മന്‍ ചാണ്ടിയുടെ കപട മനസാക്ഷിയെ സംരക്ഷിക്കാനെന്ന് വി എസ്