Webdunia - Bharat's app for daily news and videos

Install App

മുല്ലപ്പെരിയാറിൽ 9 ഷട്ടറുകൾ 120 സെന്റിമീറ്റർ ഉയർത്തി, 12,654 ഘനയടി വെള്ളം തുറന്നുവിടുന്നു: പെരിയാർ തീരത്തുള്ളവർക്ക് ജാഗ്രതാനിർദേശം

Webdunia
തിങ്കള്‍, 6 ഡിസം‌ബര്‍ 2021 (21:09 IST)
ജലനിരപ്പ് ഉയരുന്ന സാഹചര്യത്തി‌ൽ മുല്ലപ്പെരിയാറിൽ നിന്ന് ‌വൻതോതിൽ വെള്ളം തുറന്നുവിടുന്നു. 12,654 ഘനയടി വെള്ളമാണ് തുറന്നുവിടുന്നത്. രാത്രി എട്ടരയോടെയാണ് 9 ഷട്ടറുകൾ 120 സെന്റീമീറ്റർ ഉയർത്തിയത്.
 
സീസണിൽ മുല്ലപ്പെരിയാറിൽ തുറന്നുവിടുന്ന ഏറ്റവും കൂടുതൽ അളവ് ജലമാണിത്. പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. അതേസമയം വൃഷ്ടി പ്രദേശത്ത് കന‌ത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ ഇടുക്കി അണക്കെട്ടിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവിൽ 2401 അടിയാണ് ഡാമിലെ ജലനിര‌പ്പ്.
 
മുല്ലപ്പെരിയാറിൽ നിന്നും ജലം ഒഴുകിയെത്തുന്നതും സംഭരണിയിലെ ജലനിരപ്പ് ഉയർത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതെന്ന് ജില്ലാ ഭരണഗൂഡം അറിയിച്ചു. ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും പെരിയാറിന്റെ ഇരുകരയിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും എല്ലാ മുൻ‌കരുതലുകളും എടുത്തി‌ട്ടുണ്ടെന്നും ജില്ലാ കളക്‌ടർ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാർട്ടിയെ സ്ഥിരമായി വെട്ടിലാക്കുന്നു, മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കുന്നില്ല, ശശി തരൂരിനെതിരെ കോൺഗ്രസിനുള്ളിൽ അതൃപ്തി

Sunita Williams: രാജ്യത്തേക്ക് ക്ഷണിച്ചപ്പോൾ മോദി ഒരു കാര്യം മറന്നു, മോദി ഭരണകൂടം കൊന്ന ഹരേൺ പാണ്ഡ്യയുടെ കസിനാണ് സുനിത, മോദിയുടെ കത്ത് ചവറ്റുക്കൊട്ടയിൽ കിടക്കുമെന്ന് കോൺഗ്രസ്

'ജീവിച്ചു പോകണ്ടേ'; മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശമ്പളം 100 ശതമാനം കൂട്ടി, കേരളത്തിലല്ല, അങ്ങ് കര്‍ണാടകയില്‍ !

അവധിക്കാലത്തും ഒപ്പമുണ്ട്; ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നാല് കിലോ അരി ലഭിക്കും

Agniveer Registration: കരസേനയിൽ അഗ്നിവീർ ആകാം, രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു: വനിതകൾക്കും അവസരം

അടുത്ത ലേഖനം
Show comments