Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137.45 അ‌ടിയായി ഉയർന്നു, നാളെ ഉന്നതതലയോഗം

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137.45 അ‌ടിയായി ഉയർന്നു, നാളെ ഉന്നതതലയോഗം
, തിങ്കള്‍, 25 ഒക്‌ടോബര്‍ 2021 (21:39 IST)
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 137.45 അടിയായി ഉയർന്നു . ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി. വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. സെക്കൻഡിൽ ഡാമിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് 9,900 ഘനയടിയായി.
 
മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ ചർച്ചചെയ്യാൻ നാളെ ഉദ്യോഗസ്ഥതല യോഗം ചേരും. ജില്ലാ കളക്‌ടർ ഷീബ ജോർജിന്റെ അധ്യക്ഷതയിലാണ് യോഗം. എഡിഎം, ജില്ലാ പൊലീസ് മേധാവി,തഹസിൽദാർ, ജനപ്രതിനിധികൾ തുടങ്ങിയവർ നാളെ നടക്കുന്ന യോഗത്തിൽ പങ്കെടുക്കും.
 
ഇതിനിടെ മുല്ലപ്പെരിയാറിന്റെ സ്പിൽവേ ഷട്ടർ തുറന്ന് നിയന്ത്രിത അളവിൽ വെള്ളം ഒഴുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ജലവിഭവ വകുപ്പ് തമിഴ്നാട് പൊതുമരാമത്ത് വകുപ്പിന് കത്ത് നൽകി. കഴിഞ്ഞ ദിവസങ്ങളായി മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. ജലനിരപ്പ് 136 അടിയായതോടെ ആദ്യ അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. 138 അടിയിലെത്തിയാൽ രണ്ടാമത്തെ അറിയിപ്പ് നൽകും. 142 അടിയാണ് അനുവദനീയമായ പരമാവധി സംഭരണശേഷി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പത്തനംതിട്ടയില്‍ വീണ്ടും ഉരുള്‍പ്പൊട്ടല്‍; വീടുകളില്‍ വെള്ളം കയറി